അമേരിക്കയിലെത്തിയിട്ട് 16 ദിവസം; ഉറങ്ങിക്കിടന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി

ഹാര്‍ട്ട്‌ഫോര്‍ഡിലെ സേക്രഡ് ഹാര്‍ട്ട് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: അമേരിക്കയില്‍ ഉന്നതപഠനത്തിനെത്തിയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ് (22) ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശി നികേഷ് (21) എന്നിവരാണ് മരിച്ചത്. ഹാര്‍ട്ട്‌ഫോര്‍ഡിലെ സേക്രഡ് ഹാര്‍ട്ട് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.

മുറിയില്‍ ഉറങ്ങിക്കിടന്ന ഇരുവരെയും ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാകാം മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 28നാണ് വിദ്യാര്‍ഥികള്‍ അമേരിക്കയിലെ കണക്റ്റികട്ടിലെത്തിയത്.  

ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം റൂമിലെത്തിയ വിദ്യാര്‍ഥികളെ ഞായറാഴ്ച രാവിലെ കൂട്ടുകാര്‍ വിളിക്കാനെത്തിയെങ്കിലും വാതില്‍ തുറന്നില്ല. സംശയം തോന്നി പൊലീസിനെ വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് എത്തിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ വിദ്യാര്‍ഥികള്‍ ഹീറ്റര്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com