അമേരിക്ക മൂന്ന് വര്‍ഷത്തിനകം ചെയ്യുന്ന ക്യാഷ്‌ലെസ് ഇടപാടുകള്‍ ഇന്ത്യ ഒരു മാസം കൊണ്ട്; കേന്ദ്രമന്ത്രി 

അമേരിക്ക മൂന്ന് വര്‍ഷം കൊണ്ട് നടത്തുന്ന ക്യാഷ് ലെസ് ഇടപാടുകള്‍ ഇന്ത്യ വെറും ഒരു മാസം കൊണ്ട് ചെയ്യുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍
എസ് ജയശങ്കര്‍/ഫയല്‍ 
എസ് ജയശങ്കര്‍/ഫയല്‍ 

ന്യൂഡല്‍ഹി:  അമേരിക്ക മൂന്ന് വര്‍ഷം കൊണ്ട് നടത്തുന്ന ക്യാഷ് ലെസ് ഇടപാടുകള്‍ ഇന്ത്യ വെറും ഒരു മാസം കൊണ്ട് ചെയ്യുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. നൈജീരിയയില്‍ ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.

'ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവിതം എളുപ്പമായിരിക്കുന്നു. കാരണം ഞങ്ങള്‍ സാങ്കേതികവിദ്യയെ സ്വീകരിച്ചു. നിങ്ങള്‍ക്ക് ഇത് പേയ്മെന്റില്‍ കാണാന്‍ കഴിയും. ഇന്ന് വളരെ കുറച്ച് ആളുകള്‍ മാത്രമാണ് പണമായി അടയ്ക്കുന്നത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് പണമായി സ്വീകരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ അമേരിക്ക ചെയ്യുന്ന അത്രയും ക്യാഷ്‌ലെസ് പേയ്മെന്റുകള്‍ ഞങ്ങള്‍ ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ ചെയ്യുന്നു'- ജയ്ശങ്കര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് ജയ്ശങ്കര്‍ പറഞ്ഞു. രാജ്യത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.'ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ്. മെട്രോ പണിയുന്നു, റോഡ് പണിയുന്നു, പുതിയ വിമാനത്താവളങ്ങള്‍ വരുന്നു, പുതിയ ട്രെയിനുകള്‍ വരുന്നു, റെയില്‍വേ സ്റ്റേഷനുകള്‍ വരുന്നു,  ഗ്രാമത്തില്‍ ചെന്നാല്‍ പൈപ്പ് വെള്ളം വരുന്നു, വൈദ്യുതി കണക്ഷന്‍ വരുന്നു, ഇതെല്ലാം വളര്‍ച്ചയുടെ ഉദാഹരണങ്ങള്‍ ആണ്'- ജയശങ്കര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com