തെക്കുപടിഞ്ഞാറൻ ചൈനയിൽ മണ്ണിടിച്ചിൽ; മരണസംഖ്യ 11 ആയി

കാണാതായവരില്‍ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്
ചിത്രം/ എക്‌സ്
ചിത്രം/ എക്‌സ്

ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ പര്‍വതപ്രദേശമായ യുനാന്‍ പ്രവിശ്യയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ 11 ആയി. ബെയ്ജിങ് സമയം  തിങ്കളാഴ്ച പുലര്‍ച്ചെ 5:51 ന് ഷാവോടോംഗ് നഗരത്തിലെ ലിയാങ്ഷുയി ഗ്രാമത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 47 പേര്‍ കുടുങ്ങിയതായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കാണാതായവരില്‍ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മണ്ണിടിച്ചിലില്‍ 500 താമസക്കാരെ ഒഴിപ്പിച്ചു. വിദഗ്ധ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഏകദേശം 100 മീറ്റര്‍ വീതിയും 60 മീറ്റര്‍ ഉയരവുമുള്ള കുത്തനെയുള്ള പാറയുടെ മുകള്‍ഭാഗം തകര്‍ന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി മന്ത്രാലയം ദുരന്തബാധിത പ്രദേശത്തേക്ക് സംഘങ്ങളെ അയച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com