പാരിസില്‍ മൊണാലിസയെ സൂപ്പില്‍ കുളിപ്പിച്ച് പ്രതിഷേധം, വിഡിയോ

ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ 500 വര്‍ഷം പഴക്കമുള്ള പെയിന്റിംഗിന് മീതെ പ്രതിഷേധക്കാര്‍ സൂപ്പൊഴിക്കുകയായിരുന്നു
മൊണാലിസയ്ക്ക് നേരെ പ്രതിഷേധക്കാര്‍ സൂപ്പൊഴിച്ചപ്പോള്‍
മൊണാലിസയ്ക്ക് നേരെ പ്രതിഷേധക്കാര്‍ സൂപ്പൊഴിച്ചപ്പോള്‍ /എക്‌സ്

പാരിസ്: വിശ്വപ്രസിദ്ധ പെയിന്റിങ്ങായ മൊണാലിസയ്ക്ക് നേരെ സൂപ്പൊഴിച്ച് ആക്രമണം. ഫ്രാന്‍സ് തലസ്ഥാനമായ പാരിസിലെ ലോവ്റെയില്‍ സൂക്ഷിച്ചിരിക്കുന്ന മൊണാലിസ ചിത്രത്തിന് നേരെയായിരുന്നു ആക്രമണം. രാജ്യത്തെ കാര്‍ഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്.

ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ 500 വര്‍ഷം പഴക്കമുള്ള പെയിന്റിംഗിന് മീതെ പ്രതിഷേധക്കാര്‍ സൂപ്പൊഴിക്കുകയായിരുന്നു. പെയിന്റിംഗിന് മീതെ ഗ്ലാസ് കൊണ്ട് ആവരണം തീര്‍ത്തിട്ടുള്ളതിനാല്‍ ചിത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ബൂള്ളറ്റ് പ്രൂഫ് ഗ്ലാസ് ആണ് മൊണാലിസ ചിത്രത്തിന് സംരക്ഷണം ഒരുക്കിയിരുന്നത്.

മൊണാലിസയ്ക്ക് നേരെ പ്രതിഷേധക്കാര്‍ സൂപ്പൊഴിച്ചപ്പോള്‍
യുവാവിനെ ഷൂ കൊണ്ട് തലങ്ങും വിലങ്ങും അടിച്ച് രഹത് ഫത്തേ അലി ഖാന്‍; പിന്നാലെ പാക് ഗായകന്റെ വിശദീകരണം- വീഡിയോ

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് രണ്ട് സ്ത്രീകള്‍ മ്യൂസിയത്തിലെത്തി സൂപ്പൊഴിച്ച് പ്രതിഷേധം അറിയിച്ചത്. രാജ്യത്തെ കാര്‍ഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ നികത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നേരത്തെയും മൊണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 2022ല്‍ ചിത്രത്തിന് നേരെ കേക്കെറിഞ്ഞായിരുന്നു പ്രതിഷേധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com