ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്റെ പുതിയ പ്രസിഡന്റാകും; തെരഞ്ഞെടുപ്പ് നാളെ

പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് സര്‍ദാരിയുടെ പേര് പ്രഖ്യാപിച്ചത്
ആസിഫ് അലി സര്‍ദാരി
ആസിഫ് അലി സര്‍ദാരി ഫയൽ ചിത്രം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആസിഫ് അലി സര്‍ദാരി പുതിയ പ്രസിഡന്റാകും. സഖ്യകക്ഷികള്‍ക്ക് നല്‍കിയ വിരുന്നില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് സര്‍ദാരിയുടെ പേര് പ്രഖ്യാപിച്ചത്. നാളെയാണ് പാകിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കോ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമാണ് ആസിഫ് അലി സര്‍ദാരി. പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടേയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയാണ് സര്‍ദാരി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്- പാകിസ്ഥാന്‍ പാര്‍ട്ടിയും സര്‍ദാരിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പിഎംഎല്‍-എന്‍-പിപിപി സഖ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഷഹബാസിനെ പ്രധാനമന്ത്രിയായും സര്‍ദാരിയെ പ്രസിഡന്റായും തീരുമാനിച്ചത്.

ആസിഫ് അലി സര്‍ദാരി
സ്വന്തം കമ്പനി തുടങ്ങാന്‍ ഗൂഗിളിന്റെ എഐ രഹസ്യങ്ങള്‍ ചോര്‍ത്തി; ചൈനീസ് പൗരന്‍ യുഎസില്‍ അറസ്റ്റില്‍

ആസിഫ് അലി സര്‍ദാരി നേരത്തെ 2008 മുതല്‍ 2013 വരെ പാകിസ്ഥാന്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. കാര്‍ഷിക മേഖലയുടെ പുരോഗതിയിലൂടെ പ്രശ്‌നങ്ങള്‍ ഗണ്യമായി ലഘൂകരിക്കാന്‍ കഴിയുമെന്ന് സര്‍ദാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com