ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്‍ പ്രസിഡന്റ്; രണ്ട് തവണ പ്രസിഡന്റാകുന്ന ആദ്യ വ്യക്തി

സുന്നി ഇതേഹാദ് കൗണ്‍സിലിന്റെ മഹ്മൂദ് ഖാന്‍ അക്‌സായി ആണ് സര്‍ദാരിക്ക് എതിരായി മത്സരിച്ചത്
ആസിഫ് അലി സര്‍ദാരി
ആസിഫ് അലി സര്‍ദാരി ഫയൽ ചിത്രം

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ 14ാമത് പ്രസിഡന്റായി ആസിഫ് അലി സര്‍ദാരിയെ തെരഞ്ഞെടുത്തു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍പേഴ്‌സണായ ആസിഫ് അലി ഇത് രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്. പിപിപി, പിഎംഎല്‍എന്‍ ന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് സര്‍ദാരി മത്സരിച്ചത്. 68 വയസാണ് സര്‍ദാരിക്ക്. സുന്നി ഇതേഹാദ് കൗണ്‍സിലിന്റെ മഹ്മൂദ് ഖാന്‍ അക്‌സായി ആണ് സര്‍ദാരിക്ക് എതിരായി മത്സരിച്ചത്. പാകിസ്ഥാനില്‍ രണ്ടു തവണ ഒരാള്‍ പ്രസിഡന്റാവുന്നതും ഇതാദ്യമാണ്.

255 വോട്ടുകളാണ് ദേശീയ അസംബ്ലിയിലും സെനറ്റിലുമായി സര്‍ദാരി നേടിയത്. 119 വോട്ടുകളാണ് മഹ്മൂദ് ഖാന്‍ നേടിയത്.

സിന്ധ് ബലൂചിസ്ഥാന്‍ അസംബ്ലിയില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളെല്ലാം സര്‍ദാരി നേടി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി ഇലക്ടറല്‍ കോളജും നാല് പ്രവിശ്യാ അസംബ്ലിയും ചേര്‍ന്നാണ് സര്‍ദാരിയെ തെരഞ്ഞെടുത്തത്. പഞ്ചാബ് അസംബ്ലിയിലും വ്യക്തമായ മേല്‍ക്കൈയ്യോടെ ആയിരുന്നു സര്‍ദാരിയുടെ വിജയം.

ആസിഫ് അലി സര്‍ദാരി
നയതന്ത്ര തര്‍ക്കം തിരിച്ചടിച്ചു; മാലിദ്വീപിലേയ്ക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2008 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളിലും ആസിഫ് അലി പാകിസ്ഥാന്റെ പ്രഡിഡന്റ് പദവി നിര്‍വഹിച്ചിരുന്നു. നാളെയാകും സത്യപ്രതിജ്ഞാ ചടങ്ങ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com