മോസ്കോ ഭീകരാക്രമണം: മരണം 93 ആയി; 11 പേര്‍ കസ്റ്റഡിയില്‍

ആക്രമണത്തില്‍ പരിക്കേറ്റ 107 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

ആക്രമണം നടന്ന ക്രോക്കസ് സിറ്റി ഹാളിന് പുറത്തുള്ള താല്‍ക്കാലിക സ്മാരകത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന സ്ത്രീ
ആക്രമണം നടന്ന ക്രോക്കസ് സിറ്റി ഹാളിന് പുറത്തുള്ള താല്‍ക്കാലിക സ്മാരകത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന സ്ത്രീഎഎഫ്പി

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി. ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും റഷ്യയുടെ അന്വേഷണ സംഘം അറിയിച്ചു. ഐഎസ് ഖൊറാസന്‍(ഐഎസ്-കെ വിഭാഗം) ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ 107 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്. കാറില്‍ സഞ്ചരിച്ച രണ്ട് പേരെ പിന്തുടര്‍ന്ന് പിടികൂടിയെന്നും റഷ്യന്‍ അന്വേഷണ സംഘം വ്യക്തമാക്കി. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കസ്റ്റഡിയിലാണെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ളവര്‍ കാടിനുള്ളിലേയ്ക്ക് ഓടി രക്ഷപ്പെട്ടുവെന്നും അന്വേഷണ സംഘം പറയുന്നു. ബ്രയാന്‍സ്‌കില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്.


ആക്രമണം നടന്ന ക്രോക്കസ് സിറ്റി ഹാളിന് പുറത്തുള്ള താല്‍ക്കാലിക സ്മാരകത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന സ്ത്രീ
കാന്‍സറാണെന്നും കീമോ തുടങ്ങിയെന്നും തുറന്ന് പറഞ്ഞ് കെയ്റ്റ് രാജകുമാരി; പിന്തുണയുമായി ഹാരിയും മേഗനും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിക്ക് പറ്റിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടുന്ന സഹായം നല്‍കുമെന്നും റഷ്യന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം തോക്കുമായി എത്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ റഷ്യയിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com