അമേരിക്കയിൽ രാമക്ഷേത്ര രഥയാത്രയുമായി വിഎച്ച്പി; 851 ക്ഷേത്രങ്ങളിൽ ദർശനം

രണ്ടുമാസം നീളുന്ന യാത്ര യുഎസിലെ 48 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും
അമേരിക്കയിൽ രാമക്ഷേത്ര രഥയാത്ര
അമേരിക്കയിൽ രാമക്ഷേത്ര രഥയാത്രപിടിഐ

വാഷിങ്ടൺ: അമേരിക്കയിൽ രാമക്ഷേത്ര രഥയാത്രയുമായി വിശ്വഹിന്ദുപരിഷത്ത്. രഥയാത്രയ്ക്ക് നാളെ ( മാർച്ച് 25) തുടക്കം കുറിക്കും. ചിക്കാഗോയിൽ നിന്ന് തുടങ്ങുന്ന രണ്ടുമാസം നീളുന്ന യാത്ര യുഎസിലെ 48 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

8000 മൈൽ ദൂരം സഞ്ചരിക്കുന്ന രഥയാത്ര 851 ക്ഷേത്രങ്ങളിൽ ദർശനം നടത്തും. വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയാണ് പരിപാടിയ്‌ക്ക് നേതൃത്വം നൽകുന്നത്. കാനഡയിലെ 150 ക്ഷേത്രങ്ങളിലും രഥയാത്രയെത്തും.

ടൊയോട്ട സിയന്ന വാനിനു മുകളിൽ നിർമിച്ചിരിക്കുന്ന രഥത്തിൽ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങൾക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിൽനിന്നുള്ള പ്രത്യേക പ്രസാദവും പ്രാണപ്രതിഷ്ഠാസമയത്തെ കലശവുമുണ്ടാകും.

അമേരിക്കയിൽ രാമക്ഷേത്ര രഥയാത്ര
മോസ്കോ ഭീകരാക്രമണം: മരണം 133 ആയി, നിരവധി പേര്‍ ചികിത്സയില്‍

ഇല്ലിനോയിയിലെ ഷുഗർ ഗ്രോവിൽ ശ്രീ ഹനുമാൻ ജയന്തി ദിനമായ ഏപ്രിൽ 23 ന് യാത്ര സമാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com