സന്ദര്‍ശക വിസയിലെത്തി ഭിക്ഷാടനം; ദുബായില്‍ പിടിയിലായത് 202 യാചകര്‍

ഭിക്ഷാടനം എന്ന കുറ്റകൃത്യത്തെ തടയുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്
സന്ദര്‍ശക വിസയിലെത്തി ഭിക്ഷാടനം; ദുബായില്‍ പിടിയിലായത് 202 യാചകര്‍
സന്ദര്‍ശക വിസയിലെത്തി ഭിക്ഷാടനം; ദുബായില്‍ പിടിയിലായത് 202 യാചകര്‍ദുബായ് പൊലീസ്

ദുബായ്: ഭിക്ഷാടന വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള പരിശോധനയില്‍ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്.

ഭിക്ഷാടനം തടയുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വിസിറ്റ് വിസയിലെത്തിയവരും റംസാന്‍ മാസത്തിലെ സാമൂഹ്യ സേവനം ചൂഷണം ചെയ്യുന്നവരുമാണെന്ന് ദുബായ് പൊലീസിലെ സസ്പെക്ട്‌സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗ് അലി സലേം അല്‍ ഷംസി പറഞ്ഞു.

ഭിക്ഷാടനം, മോഷണം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ദുര്‍ബലരായ വിഭാഗത്തെ ചൂഷണം ചെയ്യുന്നതും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സന്ദര്‍ശക വിസയിലെത്തി ഭിക്ഷാടനം; ദുബായില്‍ പിടിയിലായത് 202 യാചകര്‍
ബാള്‍ട്ടിമോര്‍ അപകടം: രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി, നദിയില്‍ വീണ ട്രക്കിനുള്ളില്‍ കുടുങ്ങിയ നിലയില്‍

ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ ഏര്‍പ്പെടാന്‍ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവര്‍ക്ക് ആറ് മാസത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ഭിക്ഷാടനമോ കണ്ടാല്‍ 901 എന്ന നമ്പറില്‍ വിളിച്ചോ ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലെ 'പൊലീസ് ഐ' സേവനം ഉപയോഗിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com