കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

റിയോ ഗ്രാന്‍ഡെ ഡോ സുൾ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ബ്രസീലിലെ വെള്ളപ്പൊക്കം
ബ്രസീലിലെ വെള്ളപ്പൊക്കം എഎൻഐ

റിയോ ഡി ജനീറോ : കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 പേര്‍ മരിച്ചു, ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ ജലനിരപ്പ് കുതിച്ചുയരുന്നത് അണക്കെട്ടുകള്‍ക്ക് ഭീഷണിയായിട്ടുണ്ട്. പോര്‍ട്ടോ അലെഗ്രെ നഗരം ഇതേത്തുടര്‍ന്ന് കടുത്ത ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനത്തമഴയുടേയും പ്രകൃതിക്ഷോഭത്തിന്റേയും പശ്ചാത്തലത്തില്‍ മേഖലയില്‍ ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയ്റ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ചരിത്രത്തിലെ ഏറ്റവും മോശമായ ദുരന്തത്തെയാണ് നേരിടുന്നതെന്ന് ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയ്റ്റ് അഭിപ്രായപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ദുരിത ബാധിത മേഖലയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ അറിയിച്ചു.

ബ്രസീലിലെ വെള്ളപ്പൊക്കം
17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

സംസ്ഥാനത്തെ പ്രധാന നദികളിലൊന്നായ ഗൈബ നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചില്‍ അടക്കമുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അപകടമേഖലകളില്‍ നിന്നും എത്രയും വേഗം മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com