യോഗ ശീലമാക്കി ചൈന; കൂടുതല്‍ കോളെജുകളിലേക്ക് പരിശീലനം വ്യാപിപ്പിക്കുന്നു

ആരോഗ്യകരമായ ജീവിതരീതിയുടെ ഭാഗമെന്ന നിലയില്‍ യോഗയ്ക്ക് ചൈനയില്‍ വലിയ ജനപ്രീതിയുണ്ടായതായി കണക്കുകള്‍. 2015 ജൂണിലാണ് ചൈനയിലെ യുനാനില്‍ സാംസ്‌കാരിക വിനിമ പരിപാടിയുടെ ഭാഗമായി ചെനാ- ഇന്ത്യ യോഗ കോളെജ് ആരംഭിച
യോഗ ശീലമാക്കി ചൈന; കൂടുതല്‍ കോളെജുകളിലേക്ക് പരിശീലനം വ്യാപിപ്പിക്കുന്നു

ബീജിങ്: ആരോഗ്യകരമായ ജീവിതരീതിയുടെ ഭാഗമെന്ന നിലയില്‍ യോഗയ്ക്ക് ചൈനയില്‍ വലിയ ജനപ്രീതിയുണ്ടായതായി കണക്കുകള്‍. 2015 ജൂണിലാണ് ചൈനയിലെ യുനാനില്‍ സാംസ്‌കാരിക വിനിമ പരിപാടിയുടെ ഭാഗമായി ചെനാ- ഇന്ത്യ യോഗ കോളെജ് ആരംഭിച്ചത്.  കോളെജിന്റെ നേതൃത്വത്തില്‍ ട്രെയിനിങ് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നിലവിലെ തീരുമാനം. 

50 പുതിയ ശാഖകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് യോഗ കോളെജിന്റെ ഡീനായ ചെന്‍ ലിയാന്‍ പറയുന്നത്. രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ പരിശീലനം നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ബിരുദ പഠനത്തിന് തയ്യാറെടുക്കുന്നവരെയും ബിരുദാനന്തര ബിരുദധാരികളെയും സര്‍വ്വകലാശാല പ്രത്യേകം റിക്രൂട്ട് ചെയ്യുന്നുണ്ട്. കോളെജിന്റെ നേതൃത്വത്തില്‍ ഇതുവരേക്കും നൂറോളം യോഗ പരിശീലന ക്യാമ്പുകളാണ് പൂര്‍ത്തിയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com