ദിവസേനയുള്ള നടത്തം പ്രമേഹം കുറയ്ക്കുമോ? ഇങ്ങനെ നടന്നാല്‍ പോര, വിദഗ്ധര്‍ പറയുന്നു 

പ്രമേഹസാധ്യത കുറയ്ക്കുന്നതിന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് പറയുന്നത്.  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദിവസേനയുള്ള പ്രഭാത നടത്തമോ ഉച്ചതിരിഞ്ഞുള്ള ഉലാത്തലോ ആകട്ടെ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള വളരെ ഫലപ്രദമായ മാര്‍ഗമാണിവ. പ്രമേഹസാധ്യത കുറയ്ക്കുന്നതിന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് പറയുന്നത്.  

എന്നാല്‍ പുതിയ പഠനം പറയുന്നത് നടന്നതുകൊണ്ട് മാത്രം കാര്യമില്ല. നടത്തത്തിന്റെ വേഗതയിലും കാര്യമുണ്ടെന്നാണ്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച  പുതിയ പഠനം പറയുന്നത്, വേഗത്തിലുള്ള നടത്തം, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 40 ശതമാനം 
കുറക്കുമെന്നാണ്. എത്ര ദൂരം നടന്നുവെന്നതില്‍ മാത്രമല്ല, നടക്കുന്ന രീതിയും പ്രധാനമണെന്നും പഠനം പറയുന്നു. 

നടത്തം അല്‍പ്പം വേഗത്തിലാക്കിയാല്‍ അശ്രദ്ധമായി നടക്കുന്നവരെ അപേക്ഷിച്ച്  പ്രമേഹം പോലുള്ള രോഗങ്ങളില്‍ അപകടസാധ്യത 24% കുറവാണ്.  നടത്തത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നത് അപകടസാധ്യതയില്‍ 39% വരെ കുറവുണ്ടാക്കും.

പഠനമനുസരിച്ച്, എളുപ്പമുള്ള നടത്തം മണിക്കൂറില്‍  3.2 കിലോമീറ്റര്‍ ആണ്. ശരാശരി നടത്തം  മണിക്കൂറില്‍ 3.2 മുതല്‍ 4.8 കിലോമീറ്റര്‍ വരെ) ആകാം. 

സാമാന്യം വേഗത്തിലുള്ള നടത്തം എന്ന് പറയുന്നത് മണിക്കൂറില്‍ 4.8 മുതല്‍ 6.4 കിലോമീറ്റര്‍ വരെയാണ്. എന്നാല്‍ പഠനമനുസരിച്ച് വേഗതയേറിയ നടത്തം മണിക്കൂറില്‍ 6.4 കിലോമീറ്റര്‍ എങ്കിലും നടക്കുന്നതാണ്. 

വേഗത്തില്‍ നടക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ അധികം നടന്നാല്‍ രോഗം വരാനുള്ള ഒമ്പത് ശതമാനത്തോളം സാധ്യത കുറയാനും സാധ്യതയുണ്ടെന്ന്  പഠനം പറയുന്നു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com