ഉപവാസം ഇരിക്കുന്നതുകൊണ്ട് ആരോഗ്യം മെച്ചപ്പെടുമോ? പുതിയ പഠനം പറയുന്നത് 

ലണ്ടനിലെ കിംഗ്‌സ് കോളജില്‍ നിന്നുള്ള ഗവേഷകരുടെ യൂറോപ്യന്‍ പോഷകാഹാര സമ്മേളനത്തിലാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദിവസത്തില്‍ പത്ത് മണിക്കൂര്‍ ഭക്ഷണക്രമം മാനസികാവസ്ഥ, ഉര്‍ജ്ജം, വിശപ്പ് എന്നിവ മെച്ചപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. യുകെ കമ്മ്യൂണിറ്റി റിസര്‍ച്ച് പ്രോജക്റ്റില്‍ നിന്നുള്ള പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 

ലണ്ടനിലെ കിംഗ്‌സ് കോളജില്‍ നിന്നുള്ള ഗവേഷകരുടെ യൂറോപ്യന്‍ പോഷകാഹാര സമ്മേളനത്തിലാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇടയ്ക്കിടെയുള്ള ഡയറ്റിങ് നടത്തുന്നതിനെക്കാള്‍  ഭക്ഷണം കഴിക്കുന്നത് ഒരു നിശ്ചിത സമയപരിധിയിലേക്ക് പരിമിതപ്പെടുത്തുന്നത് ആരോഗ്യത്തിനും ഭാരം കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമാണെന്നുമാണ് കണ്ടെത്തല്‍. 

ദൈനംദിന ഭക്ഷണക്രമം 10 മണിക്കൂറിനുള്ളില്‍ പരിമിതപ്പെടുത്തി ബാക്കിയുള്ള 14 മണിക്കൂര്‍ ഉപവാസവും നടത്തണം.  ഉദാഹരണത്തിന്,  രാവിലെ ഒമ്പത് മണിക്ക് ഭക്ഷണം കഴിച്ചാല്‍ വൈകീട്ട് ഏഴ് മണിക്ക് ഭക്ഷണം കഴിഞ്ഞ് അന്നത്തെ ഭക്ഷണം അവസാനിപ്പിക്കണം. ഇങ്ങനെ ശീലിക്കുന്നതാണ് ഭാരം കുറക്കുന്നതിനുള്‍പ്പെടെ സ്വീകരിക്കുന്ന മറ്റ് മാര്‍ഗങ്ങളെക്കാള്‍ ഫലം ചെയ്യുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. 

മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തില്‍ സ്ഥിരമായി ഭക്ഷണം ക്രമീകരിക്കുന്നതാണെന്ന് ലണ്ടനിലെ കിംഗ്‌സ് കോളജില്‍ നിന്നുള്ള ഡോ. സാറാ ബെറി പറഞ്ഞു. ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പോസീറ്റിവ് ഫലങ്ങള്‍ ലഭിക്കാന്‍ അധികമായി ഭക്ഷണക്രമീമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com