പെട്ടെന്ന് പേടിയും സമ്മര്‍ദ്ദവും തോന്നും, എല്ലാം അവസാനിക്കുമെന്നപോലെ; പാനിക് അറ്റാക്ക് എങ്ങനെ തടയാം 

ഹൃദയമിടിപ്പ്, ശ്വാസതടസ്സം, തലകറക്കം, ഹൃദയസ്തംഭനം എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളും അനുഭവപ്പെടാം. പാനിക് അറ്റാക്ക് കൈകാര്യം ചെയ്യാന്‍ ചില വഴികൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്ദ്രിയങ്ങള്‍ മരവിച്ചതായി തോന്നും, ഉത്കണ്ഠ അപകടകരമായ തലത്തിലേക്ക് കടക്കും, ചിലപ്പോള്‍ ജീവിതം അവസാനിക്കാന്‍ പോവുകയാണെന്നുപോലും തോന്നും. അപ്രതീക്ഷിതമായാണ് പാനിക് അറ്റാക്ക് നിങ്ങളെ കീഴടക്കുക. ചിലപ്പോള്‍ അഞ്ച് മിനിറ്റോ കൂടിയാല്‍ അരമണിക്കൂറോ മാത്രം നീണ്ടുനില്‍ക്കുന്ന പാനിക് അറ്റാക്ക് ആ നിമിഷത്തിനപ്പുറം മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ കടന്നുപോകും. എങ്കിലും ഇതിന്റെ ഫലമായി ഊര്‍ജ്ജം നഷ്ടപ്പെടുകയും അസ്വസ്ഥത തോന്നുകയും ചെയ്‌തേക്കാം. ഹൃദയമിടിപ്പ്, ശ്വാസതടസ്സം, തലകറക്കം, ഹൃദയസ്തംഭനം എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളും അനുഭവപ്പെടാം. പാനിക് അറ്റാക്ക് കൈകാര്യം ചെയ്യാന്‍ ചില വഴികളുണ്ട്. 

പാനിക് അറ്റാക്ക് എങ്ങനെ തടയാം ?

• കഫീന്‍ ഒഴിവാക്കുക 
• ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പതിവായി പരിശീലിക്കുക
• സ്‌ട്രെസ് നില നിയന്ത്രിക്കാന്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും എയറോബിക് വ്യായാമങ്ങള്‍ ചെയ്യുക
• ഷുഗര്‍ നിലയിലെ ഏറ്റക്കുറച്ചില്‍ ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക
• കൗണ്‍സിലിംഗ് തെറാപ്പി പരിഗണിക്കാം, സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ ഇത് സഹായിക്കും

എങ്ങനെ കൈകാര്യം ചെയ്യാം ?

► പാനിക് അറ്റാക്ക് സംഭവിക്കുമ്പോള്‍ വളരെയധികം അസ്വസ്ഥത തോന്നുമെങ്കിലും നിമിഷങ്ങള്‍ക്കകം അത് അവസാനിക്കുമെന്ന് മനസ്സിലാക്കണം. സാഹചര്യങ്ങള്‍ നിയന്ത്രിക്കാനും അതിനെ നേരിടാനുള്ള മാനസിക ശക്തി ആര്‍ജ്ജിക്കാനും ഈ അറിവ് സഹായിക്കും. 

► ശ്വാസമെടുക്കുന്നതും പുറത്തുവിടുന്നതും നന്നായി ശ്രദ്ധിക്കാം. മൂക്കിലൂടെ ആഴത്തില്‍ ശ്വാസമെടുക്കുകയും വായിലൂടെ പുറത്തുവിടുകയും ചെയ്യാം. 

► ബോക്‌സ് ബ്രീത്തിംഗ് പോലെയുള്ള പ്രത്യേക ശ്വസന വിദ്യകള്‍ പരീക്ഷിക്കുന്നത് പാനിക് അറ്റാക്ക് സമയങ്ങളിള്‍ ഫലപ്രദമാകും. 

► ഗ്രൗണ്ടിംഗ് ടെക്‌നിക്ക് - 54321, നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന അഞ്ച് കാര്യങ്ങള്‍, കേള്‍ക്കാന്‍ കഴിയുന്ന നാല് കാര്യങ്ങള്‍, സ്പര്‍ശിക്കാന്‍ കഴിയുന്ന മൂന്ന് കാര്യങ്ങള്‍, ഗന്ധമറിയാന്‍ കഴിയുന്ന രണ്ട് കാര്യങ്ങള്‍, നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരു കാര്യം എന്നിങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുക. 

► സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതിന് പ്രോഗ്രസീവ് മസില്‍ റിലാക്‌സേഷന്‍ പതിവായി ചെയ്യാം. 

► ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ വിദഗ്ധരുടെ സഹായം തേടുകയും വേണ്ടിവന്നാല്‍ മരുന്ന് ഉപയോഗിക്കുകയും വേണം. 

► പിന്തുണയ്ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ സഹായികളോ ഒപ്പമുള്ളത് ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com