200-ലധികം തവണ വാക്സിന്‍ സ്വീകരിച്ചു; കോവിഡ് ഹൈപ്പര്‍ വാക്സിനേഷന്‍ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് പഠനം

ഹൈപ്പര്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് കണ്ടെത്തി
കോവിഡ് ഹൈപ്പര്‍ വാക്സിനേഷന്‍
കോവിഡ് ഹൈപ്പര്‍ വാക്സിനേഷന്‍

കോവിഡ് ഹൈപ്പര്‍ വാക്‌സിനേഷന്‍ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് കണ്ടെത്തൽ. ജര്‍മനിയില്‍ കോവിഡിനെതിരെ 217 തവണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിയിൽ നടത്തിയ പരിശോധനയുടെ കേസ് സ്റ്റഡി ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

ഹൈപ്പര്‍ വാക്‌സിനേഷന്‍ രോഗപ്രതിരോധ സംവിധാനത്തില്‍ എന്ത് ഫലമുണ്ടാക്കുമെന്നായിരുന്നു ​ഗവേഷകർ പരിശോധിച്ചത്. അമിതമായി ആന്റിജൻ ശരീരത്തിലെത്തുമ്പോല്‍ രോഗപ്രതിരോധ കോശങ്ങളുടെ ഫലപ്രാപ്തി കുറമെന്നായിരുന്നു ചില ശാസ്ത്രജ്ഞരുടെ വാദം. ഒരുപക്ഷേ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള വിട്ടുമാറാത്ത രോഗാവസ്ഥയിലേക്ക് ഈ കാരണങ്ങള്‍ നയിച്ചേക്കാം എന്നുമായിരുന്നു വിലയിരുത്തല്‍. രോഗപ്രതിരോധ കോശങ്ങളായ ടി-സെല്ലുകള്‍ ഇതിലൂടെ തകര്‍ന്നു പോകാനുമിടയുണ്ടെന്ന സൂചനയുമുണ്ടായിരുന്നു.

എന്നാൽ പുതിയ പഠനത്തിൽ ഹൈപ്പര്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് കണ്ടെത്തി. ജര്‍മനിയില്‍ 60 ദശലക്ഷത്തിലധികം ആളുകളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. അതില്‍ ഭൂരിഭാഗം ആളുകളും നിരവധി തവണ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും ജര്‍മനിയിലെ ഫ്രെഡ്രിക്ക് അലക്‌സാണ്ടര്‍ യൂണിവേഴ്‌സിറ്റി ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടിൽ ചൂണ്ടികാണിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോവിഡ് ഹൈപ്പര്‍ വാക്സിനേഷന്‍
എന്താണ് സൈനസൈറ്റിസ്? വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ

രക്ത പരിശോധനയിൽ ധാരാളം ടി-എഫക്റ്റർ സെല്ലുകൾ അദ്ദേഹത്തിന്റെ രക്തത്തിൽ കണ്ടെത്തി. മൂന്ന് തവണ വാക്സിനേഷൻ സ്വീകരിച്ച ആളുകളുടെ നിയന്ത്രണ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് ടി-എഫക്റ്റർ സെല്ലുകളുടെ എണ്ണം കൂടുതൽ ഉണ്ടായിരുന്നു. ഈ ഇഫക്റ്റർ സെല്ലുകളെ ഹൈപ്പർ വാക്സിനേഷൻ ബാധിച്ചിട്ടില്ലെന്നും വ്യക്തമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com