ആരോഗ്യം

കോഴിമുട്ട കഴിക്കുന്നത് പുകവലിക്കുന്നതിനേക്കാള്‍ മോശം: നെറ്റ്ഫ്‌ലിക്‌സിന്റെ വിവാദപരമായ ഡോക്യുമെന്ററി 

സമകാലിക മലയാളം ഡെസ്ക്

മനുഷ്യര്‍ എന്ത് കഴിക്കണം എന്ത് കഴിക്കേണ്ട എന്ന കാര്യങ്ങളെല്ലാം ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഈ മേഖലയില്‍ അനേകമനേകം പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ വേഗനിസത്തെക്കുറിച്ച് പറയുന്നതെന്തെന്നാല്‍ ഇവരുടെ ജീവിതരീതി മൊറാലിയുടെ പുറത്ത് നിന്ന് വന്നതല്ലെന്നും അത് നമുക്ക് പിന്തുടരാവുന്നതുമാണ് എന്നാണ്. എത്രമാത്രം ശരിയാണെന്ന് പരിശോദിക്കേണ്ടിയിരിക്കുന്നു.

മാംസാഹരങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് കാണിച്ച് അമേരിക്കന്‍ എന്റെര്‍ടൈമെന്റ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സ് ചെയ്ത ഡോക്യുമെന്ററി ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്. ഈ ഡോക്യമെന്ററിയില്‍ പറയുന്ന പ്രകാരം പ്രോസസ് ചെയ്ത മാംസം കഴിക്കുന്നവരില്‍ 51 ശതമാനം പേര്‍ക്ക് പ്രമേഹം  വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നൊക്കെയാണ്. 

നെറ്റ്ഫ്‌ലിക്‌സ് ചെയ്ത ഡോക്യുമെന്ററി 

ധാരാളമായി കൊഴുപ്പ് അടങ്ങിയിട്ടുള്ള മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ക്രേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അലക്‌സാന്‍ട്ര ഫ്രീമാന്‍ ദ ടൈംസ് മാഗസിനോട് വെളിപ്പെടുത്തിയത്. ഇത് വളരെയധികം വിവാദപരമായ വിഷയമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

പ്രോസസ് ചെയ്ത റെഡ് മീറ്റ് കഴിച്ചാല്‍ 19 ശതമനാം ഡയബെറ്റിക്‌സ് വരാനുള്ള സാധ്യതയുണ്ടെന്നാണ് എന്‍ വൈസിയിലെ ഡയറ്റീഷന്‍ മേരി ജാന്‍ ഡെക്ട്രോയര്‍ ഡെയ്‌ലി മെയില്‍ മാഗസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ഇത്രയേറെ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ലോകത്തിലെ അനേകം സര്‍വ്വകലാശാലകളിലെ പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം മാംസാഹാരം ശീലിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ് തെളിഞ്ഞിട്ടുള്ളത്. മിശ്രബുക്കായ മനുഷ്യര്‍ മാംസാഹാരം ഒഴിവാക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല.

വേഗന്‍സ് പിസ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ