ആരോഗ്യം

സ്ത്രീകളെ ആകര്‍ഷിക്കുന്ന പുരുഷ ഗന്ധം ഏതാണ്? പച്ചക്കറിയും പഴങ്ങളും കൂടുതല്‍ കഴിക്കണം

സമകാലിക മലയാളം ഡെസ്ക്

നിങ്ങളെ ഉപേക്ഷിച്ച് ഗേള്‍ഫ്രണ്ട് മറ്റൊരാളുടെ അടുത്തേക്ക് പോകുന്നത് കണ്ട് ഞെട്ടി നില്‍ക്കുകയാണോ? തന്നെ ഉപേക്ഷിച്ചു പോകാനുണ്ടായ കാരണം എന്താണെന്നായിരിക്കും പലരും തല പുകഞ്ഞ് ആലോചിക്കുക. നമ്മുടെ ശരീരത്തിന്റെ ഗന്ധവും സ്ത്രീകളെ അകറ്റിയേക്കാമെന്നാണ് ഓസ്‌ട്രേലിയയിലെ മക്വുറി സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. 

സ്ത്രീകളെ ആകര്‍ഷിക്കുന്ന ശരീരഗന്ധം എതാണ്? പച്ചക്കറിയും, പഴങ്ങളും കൂടുതലായി കഴിക്കുന്ന പുരുഷന്മാരുടെ ശരീരത്തിന്റെ ഗന്ധമാണ് സ്ത്രീകളെ ആകര്‍ശിക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍വകലാശാല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴവും പച്ചക്കറിയും, കാര്‍ബണും, ഓക്‌സിജനും, ഹൈഡ്രജനും ചേര്‍ന്ന ഊര്‍ജദായകമായ ജൈവസംയുക്തവുമെല്ലാം ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്ന പുരുഷന്മാരുടെ ശരീരത്തിന് ഒരു പ്രത്യേക ഗന്ധമായിരിക്കും. 

ശരീര ഗന്ധവും ആകര്‍ഷണവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷണങ്ങള്‍ നേരത്തെ തെളിയിച്ചിട്ടുണ്ട്. ശരീര ഗന്ധവും ആരോഗ്യവും ഒരു വ്യക്തിയോടുള്ള ആകര്‍ഷണത്തെ സ്വാധീനിക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്ന യുവാവിന്റെ ചര്‍മ്മത്തെ ആ സസ്യങ്ങള്‍ക്ക് ചായക്കൂട്ടൊരുക്കുന്ന ഘടകങ്ങള്‍ സ്വാധീനിക്കുന്നു. കൂടുതല്‍ പച്ചക്കറി കഴിക്കുന്നതും അല്ലാത്തതുമായ യുവാക്കളെ തെരഞ്ഞെടുത്തതിന് ശേഷം വെള്ള ടിഷര്‍ട്ട് ധരിപ്പിച്ച് അവരെ കൊണ്ട് വിവിധ വ്യായാമങ്ങള്‍ ചെയ്യിച്ചു. അതിന് ശേഷം ഈ ടി ഷര്‍ട്ട് യുവതികള്‍ക്ക് നല്‍കി. ഇതില്‍ ഏത് ടീഷര്‍ട്ടിന്റെ ഗന്ധമാണ് കൂടുതല്‍ നല്ലതെന്ന് അവരെ കൊണ്ട് തിരഞ്ഞെടുപ്പിക്കുകയായിരുന്നു. 

ഇങ്ങനെ പരീക്ഷണ വിധേയമാക്കിയ 21 യുവാക്കളില്‍ പച്ചക്കറിയും, പഴങ്ങളും കൂടുതലായി കഴിച്ചിരുന്ന യുവാക്കളുടെ ടിഷര്‍ട്ടിന്റെ ഗന്ധമായിരുന്നു മികച്ചതായി യുവതികള്‍ തെരഞ്ഞെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''