ആരോഗ്യം

ഡിസ്‌പോസിബിള്‍ ബോട്ടിലില്‍ ഒരു ടോയിലറ്റ് സീറ്റിലിലുള്ളതിനേക്കാള്‍ ബാക്ടീരിയയുണ്ടെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

ഡിസ്‌പോസിബിള്‍ ബോട്ടിലുകളില്‍ വീണ്ടും വെള്ളം നിറച്ച് കുടിക്കുന്നവര്‍ ആ ശീലം നിര്‍ത്തുന്നത് നന്നായിരിക്കും. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് കുപ്പികളില്‍ ബാക്ടീരിയകള്‍ കൂടുകെട്ടി താമസിക്കുകയാണ്. ട്രെഡ് മില്‍ റിവ്യൂസ് നടത്തിയ പഠനപ്രകാരം ടോയിലറ്റ് സീറ്റിലുള്ളതിലും കൂടുതല്‍ ബാക്ടീരിയകള്‍ ഇത്തരം പ്ലാസ്റ്റിക്ക് കുപ്പികളില്‍ ഉണ്ടായിരിക്കുമെന്നാണ്.

ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാലത് ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പിയിലാണെങ്കില്‍ വെള്ളം കുടിക്കുന്നതിന്റെ ഫലത്തിനൊപ്പം മാരക രോഗങ്ങളും പിടിപെടാന്‍ സാധ്യതയുണ്ട്. ഒറ്റത്തവണത്തെ ഉപയോഗത്തിനു ശേഷം എറിഞ്ഞു കളയേണ്ട കുപ്പികളാണ് വീണ്ടും വീണ്ടും നിറച്ച് ഉപയോഗിക്കുന്നത്. പ്‌ലാസ്റ്റിക്ക് ബോട്ടിലുകളില്‍ കോളനിയുണ്ടാക്കുന്ന ബാക്ടീരിയകളില്‍ അറുപത് ശതമാനവും അസുഖം ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കും.

ഒരു കായിക താരം പുനരുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പി പഠന വിധേയമാക്കിയാണ് ട്രെഡ്മില്‍ ലാബ് പ്ലാസ്റ്റിക്ക് കുപ്പികള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് പഠനം നടത്തിയത്. പഠനത്തില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ 9 ലക്ഷത്തില്‍ കൂടുതല്‍ ബാക്ടറ്റീരിയകളാണ് കുപ്പിയില്‍ കൂടുകെട്ടിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 

ഇതിനെല്ലാം പുറമെ പ്‌ലാസ്റ്റിക്ക് കുപ്പികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബിസ്‌ഫെനോള്‍ സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങളും, പിസിഒഎസ്, സ്തനാര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് ബോട്ടില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന കെമിക്കല്‍ കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ മാരിലിന്‍ ഗ്ലെന്‍വെയില്‍ പറയുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ഇനിയും ഡിസ്‌പോസിബിള്‍ ബോട്ടിലുകള്‍ ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍