ആരോഗ്യം

കുട്ടികള്‍ക്ക് മികച്ച ഉറക്കം കിട്ടണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണോ നിങ്ങള്‍... എന്നാല്‍ ഇത് ചെയ്തു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

നിങ്ങളുടെ കുട്ടി ഉറക്കത്തിനിടെ ഞെട്ടി എഴുന്നേല്‍ക്കാറുണ്ടോ? അതിന് കാരണം അവരുടെ മുറികളില്‍ ഇരിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളാണ്. കുട്ടികള്‍ക്ക് മികച്ച ഉറക്കം കിട്ടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുടെ മുറിയിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ നീക്കിയാല്‍ മതി. പെന്‍ സ്റ്റേറ്റ് നടത്തിയ പഠനത്തിലാണ് ഡിജിറ്റല്‍ മീഡിയ കുട്ടികളുടെ ഉറക്കം കെടുത്തുമെന്ന് കണ്ടെത്തിയത്. 

ഇലക്ട്രോണിക് ഉപകരണങ്ങള്‍ റൂമുകളില്‍ നിന്ന് നീക്കുകയും ഉറങ്ങുന്നതിന് പ്രത്യേക സമയം കൊണ്ടുവരികയും ചെയ്താല്‍ കുട്ടികള്‍ക്ക് മികച്ചരീതിയില്‍ ഉറങ്ങാനാവുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഉറങ്ങുന്നതിന് മുന്‍പ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉറക്കം ഇടയ്ക്ക് മുറിയാന്‍ കാരണമാകുന്നത്.

ഉറക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടിക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കണം. ഉറങ്ങാന്‍ കൃത്യ സമയത്ത് കുട്ടികള്‍ ഉറങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ മുറിയില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളായ ടിവി, വീഡിയോ ഗെയിം, കംപ്യൂട്ടര്‍, ടാബ് ലറ്റ്, മൊബൈല്‍ തുടങ്ങിയവ മാറ്റണമെന്നും പഠനത്തില്‍ പറയുന്നു. 

മുന്‍പ് നടന്നിട്ടുള്ള നിരവധി പഠനങ്ങളിലും ഇലക്ടോണിക് ഉപകരണങ്ങള്‍ ആരോഗ്യകരമായ ഉറക്കത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കാന്‍ കാരണമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി