ആരോഗ്യം

സന്തോഷമെന്തെന്നറിയാന്‍ ജീവിതത്തില്‍ കയ്‌പേറിയ അനുഭവങ്ങളും വേണം

സമകാലിക മലയാളം ഡെസ്ക്

വേദനിപ്പിക്കുന്നതോ, സന്തോഷകരമല്ലാത്തതോ ആയ അനുഭവങ്ങള്‍ ആര്‍ക്കും ഇഷ്ടമല്ല. പക്ഷേ യഥാര്‍ത്ഥ സന്തോഷം എന്താണെന്ന് മനസിലാക്കണമെങ്കില്‍ നിങ്ങള്‍ വേദനയും അറിഞ്ഞിരിക്കണമെന്നാണ് ജേണല്‍ ഓഫ് എക്‌സിപിരിമെന്റല്‍ സൈക്കോളജിയില്‍ പറയുന്നത്. അര്‍ത്ഥപൂര്‍ണ്ണവും വിലപ്പെട്ടതുമായ വികാരങ്ങള്‍ അനുഭവിക്കുന്നതിനെയാണ് യഥാര്‍ത്ഥ സന്തോഷം എന്നു പറയുന്നത്. 

ഈ വികാരങ്ങളില്‍ കോപവും വിദ്വേഷവും ഉള്‍പ്പെടാം. അത് ഒരു പ്രത്യേക സമയത്ത് അനുഭവിക്കാന്‍ കഴിയുമെന്നാണ് ജെറുസെലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന സൈക്കോളജി പ്രഫസര്‍ മയ തമിര്‍ പറയുന്നത്. 'ചില സന്ദര്‍ഭങ്ങളില്‍ എല്ലാ വികാരങ്ങളും പോസിറ്റീവ് ആകുമ്പോള്‍ മറ്റു ചിലപ്പോള്‍ എല്ലാം നെഗറ്റീവ് ആകാറുമുണ്ട്. യാതൊരു വീണ്ടുവിചാവരുമില്ലാതെ ഒരേതരം വൈകാരിതകള്‍ നമുക്ക് സന്തോഷവും സങ്കടവും നല്‍കുന്നു'- അവര്‍ കൂട്ടിച്ചേര്‍ത്തു.

എട്ട് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 2,324 വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. അതില്‍ അമേരിക്കയും ഉള്‍പ്പെട്ടിരുന്നു. ദൈനംദിന ജീവിതത്തില്‍ അവര്‍ക്കുണ്ടാകുന്ന മാനസിക അവസ്ഥകളും പരിശോധിച്ചു. ഓരോ ദിവസവും ഈ 2,324 വിദ്യാര്‍ഥികളും കടന്നുപോകുന്ന മാനസിക സങ്കര്‍ഷങ്ങളെക്കുറിച്ചും സന്തോഷകരമായ അവസ്ഥകളെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിച്ചാണ് ഗവേഷകര്‍ ഒരു നിഗമത്തിലെത്തിയത്. 

മിക്ക ആളുകള്‍ക്കും സന്തോഷകരമായ അവസ്ഥകളാണ് അനുഭവപ്പെട്ടത്. വളരെ കുറച്ച് ആളുകള്‍ മാത്രമേ സന്തോഷമില്ലാത്ത അവസ്ഥകളിലൂടെ കടന്നുപോയുള്ളു. 11 ശതമാനം ആളുകള്‍ക്ക് വളരെ ശ്രേഷ്ഠമായ വികാരങ്ങളാണ് ഉണ്ടായത്(സ്‌നേഹവും സഹാനുഭൂതിയും). 10 ശതമാനം ആളുകള്‍ക്ക് വളരെ അരോചകരമായ അനുഭവങ്ങളാണ് ഉണ്ടായത്( ശത്രുത അല്ലെങ്കില്‍ വെറുപ്പ്).

ദൈംനംദിന ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ കൂടിയുണ്ടെങ്കിലേ യത്ഥാര്‍ത്ഥ സന്തോഷവും സംതൃപ്തിയും ലഭിക്കൂ എന്നു തന്നെയാണ് ഗവേഷകയായ മയ തമീര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ