ആരോഗ്യം

സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകളെ സൂക്ഷിക്കുക, അവ ചര്‍മ പ്രശ്‌നങ്ങളുണ്ടാക്കും

സമകാലിക മലയാളം ഡെസ്ക്

സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകള്‍ ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നുണ്ടെന്ന് ഡെര്‍മറ്റോളജിസ്റ്റ് അസോസിയേഷന്‍. വ്യാജ ചികിത്സകരാണ് സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകള്‍ നല്‍കുന്നതെന്ന് അവര്‍ ആരോപിച്ചു.
 

ചര്‍മ്മ ചികിത്സാരംഗത്തെ വ്യാജന്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഡെര്‍മ്മറ്റോളജിസ്റ്റ്, വെനേറിയോളജിസ്റ്റ് ആന്‍ഡ് ലെപ്രോളജിസ്റ്റ്(ഐഎഡിവിഎല്‍) സംസ്ഥാന നേതൃത്വം രംഗത്ത്. ഇത്തരക്കാരാല്‍ കബളിപ്പിക്കപ്പെടുന്നവര്‍ ധാരാളമുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത ഡിപ്ലോമകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പിന്‍ബലത്തില്‍ ചികിത്സ നടത്തുന്നവരാല്‍ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് ഐഎഡിവിഎല്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ടി സലിം, സെക്രട്ടറി ഡോക്ടര്‍ കെ ഫിറോസ് എന്നിവര്‍ അറിയിച്ചു. 

വ്യാജ ചര്‍മ്മരോഗ വിദഗ്ധരെ സമീപിച്ച് ചൂഷണത്തിനിരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഐഎഡിവിഎല്‍ സംഘടിപ്പിക്കും. സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് തമിഴ്‌നാട് മാതൃകയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി മരുന്ന് നല്‍കാന്‍ നടപടിയെടുക്കണം. അധിക ചികിത്സാ ചെലവ് ആവശ്യമായ ചര്‍മ്മരോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി സമീപിച്ചിട്ടുണ്ടെന്നും ഐഎഡിവിഎല്‍ ഭാരവാഹികള്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്