ആരോഗ്യം

സ്വാദിഷ്ടമായ ചീവീട് ഫ്രൈ, നിങ്ങളെ ആരോഗ്യവാനാക്കാന്‍ അത് മതിയാകും!!

സമകാലിക മലയാളം ഡെസ്ക്

ചീവീടുകളെ ഭക്ഷണമാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.അന്നനാളത്തിലെ ഗുണകരമായ ബാക്റ്റീരിയകളുടെ എണ്ണം ഇത് വര്‍ധിപ്പിക്കാന്‍ ചീവീടുകളെ ഭക്ഷണമാക്കുന്നതിലൂടെ സഹായകമാകുമെന്നും ഇത് ദഹനത്തെ സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

ഭക്ഷ്യയോഗ്യമായ ചെറുപ്രാണികളെക്കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വലേരി സ്‌കള്‍ പറയുന്നത്. പ്രകൃതിദത്തമായി പ്രോട്ടീന്‍ സമാഹരിക്കാവുന്ന മാര്‍ഗമായതിനാല്‍ യൂറോപ്പിലും യുഎസിലും വലിയ പ്രാധാന്യമാണ് ഇപ്പോള്‍ ഇതിനുള്ളത്. ലോകത്തിലെ രണ്ട് ലക്ഷം കോടി ജനങ്ങള്‍ ദിവസേന ചെറുപ്രാണികളെ ഭക്ഷണമാക്കുന്നുണ്ട്. ഇതിലൂടെ പ്രോട്ടീന്‍, വിറ്റാമീന്‍, മിനറല്‍സ്, ഹെല്‍ത്തി ഫാക്റ്റ്‌സ് എന്നിവ ലഭിക്കുമെന്നാണ് സ്‌കള്‍ പറയുന്നത്.

ചെറുപ്രാണികളെ ഭക്ഷണമാക്കുന്നതിലൂടെയുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് പഠിക്കാനാണ് പഠനം നടത്തിയത്. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണത്തിലെ പ്രധാന ഡിഷായി ചെറു പ്രാണികള്‍ മാറുന്നതിന് ഇടയില്‍ ഇതു മൂലം ശരീരത്തിലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് മറ്റൊരു ഗവേഷകനായ ടിഫാനി വെയര്‍ പറഞ്ഞു. ഇതിലൂടെയാണ് ചെറുപ്രാണികളെ ഭക്ഷണമാക്കുന്നത് എങ്ങനെയാണ് അന്നനാളത്തിലെ ബാക്റ്റീരിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതെന്നും അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും മനസിലാക്കാനായി. ന്യൂട്രിഷന് അപ്പുറമുള്ള ഗുണങ്ങളാണ് ചീവീടുകളെ ഭക്ഷണമാക്കുന്നതിലൂടെ ലഭ്യമാകുന്നതെന്നും വെയര്‍ കൂട്ടിച്ചേര്‍ത്തു. 

ചെറുപ്രാണികളെ ഭക്ഷണമാക്കുന്നത് പ്രകൃതിക്ക് ഗുണം ചെയ്യും എന്നതിനൊപ്പം ഇറച്ചി ഭക്ഷണമാക്കുന്നതിനേക്കാള്‍ ഗുണകരമാണ് പ്രാണികളെ കഴിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. ചീവീടുകള്‍ പോലെയുള്ള ചെറുപ്രാണികളില്‍ ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന ഫൈബറുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. മൈക്രോബയര്‍ ഫുഡ് സോഴ്‌സ് ആയി ചിലത് പ്രവര്‍ത്തിക്കുമ്പോള്‍ മാറ്റ് ചിലത് ബാക്റ്റീരിയയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നു. 

18 നും 48 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 20 സ്ത്രീകളിലും പുരുഷന്മാരിലും രണ്ട് ആഴ്ച നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. ഇവര്‍ക്ക് ചീവീടുകള്‍കൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് നല്‍കിയിരുന്നത്. അന്നനാളത്തിലെ ബാക്റ്റീരിയകളുടെ വര്‍ധന വയറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഭാവിയില്‍ ചെറുപ്രാണികളെ ഭക്ഷണമാക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും പഠനത്തില്‍ പറയുന്നു. സൈന്റിഫിക് റിപ്പോര്‍ട്ട് ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?