ആരോഗ്യം

ഹൈസ്പീഡ് ഇന്റര്‍നെറ്റ് നിങ്ങളുടെ ഉറക്കം കെടുത്തും, മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കും...കാരണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ള ഇന്റര്‍നെറ്റ് ഉറക്കം കവരുമെന്ന് ഗവേഷണ ഫലങ്ങള്‍. ജേണല്‍ ഓഫ് എക്കണോമിക് ബിഹേവിയര്‍ ആന്റ് ഓര്‍ഗനൈസേഷന്റെ  പഠനത്തിലാണ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സ്വാഭാവിക ഉറക്കത്തിന്റെ അരമണിക്കൂറോളം നഷ്ടപ്പെടുത്തുന്നതായി കണ്ടെത്തിയത്. 

 ഉറക്കം കളയുന്നതിന് പുറമേ മുഖത്ത് പിരിമുറുക്കവും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തി.ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ സംതൃപ്തിയില്ലായ്മയും ഇവരില്‍ കണ്ടെത്തി.  ഇന്റര്‍നെറ്റില്‍ മുഴുകിയിരിക്കുന്നത് വഴി കിടന്നുറങ്ങാന്‍ വൈകുന്നത് പതിവാകുകയും ഇത് ക്രമേണെ ഉറക്കത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പ്രായമനുസരിച്ച് ആളുകള്‍ ഇന്റര്‍നെറ്റില്‍ ചിലവഴിക്കുന്ന സമയത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുന്നുണ്ട് എന്നതൊഴിച്ചാല്‍ ഒരുതരം ഇന്റര്‍നെറ്റിനോട് ആസക്തി രൂപപ്പെട്ടിട്ടുണ്ടെന്നും പഠനസംഘം വിലയിരുത്തുന്നു. 

സാധാരണ ടെലഫോണ്‍ കേബിളുകളിലൂടെ ഹൈസ്പീഡ് ഇന്റര്‍നെറ്റ്  വീടുകളിലേക്ക് എത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍ സബ്‌സ്‌ക്രൈബര്‍ ലൈന്‍( ഡിഎസ്എല്‍). ഡിഎസ്എല്‍ സംവിധാനമുള്ള വീടുകളില്‍ ഉള്ളവര്‍ക്ക് ഇല്ലാത്തവരെക്കാള്‍ 30 മിനിറ്റ് വൈകിയാണ് ഉറക്കം ലഭിക്കുകയെന്നാണ് നിരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ബോക്‌നി സര്‍വകലാശാലയിലെയും  പിറ്റ്‌സ്ബര്‍ഗ് സര്‍വ്വകലാശാലയിലെയും റിസര്‍ച്ചര്‍മാരാണ് പഠനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി