ആരോഗ്യം

ജനിച്ച ഗര്‍ഭപാത്രത്തിലൂടെ പ്രസവിക്കാന്‍ ഒരുങ്ങി യുവതി; ഇന്ത്യയിലെ ആദ്യ സംഭവം

സമകാലിക മലയാളം ഡെസ്ക്

പുനെ:താന്‍ ജനിച്ച ഗര്‍ഭപാത്രത്തിലൂടെ തന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണ് അവള്‍. അമ്മയില്‍ നിന്നും മാറ്റിവെച്ച ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം  നല്‍കുന്നത് രാജ്യത്തെ ആദ്യ സംഭവമാണിത്. ഇപ്പോള്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശു ജനിക്കുമ്പോള്‍ അത് ചരിത്രമാകുമെന്ന് ചുരുക്കം.  

കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടതോടെയാണ് ഗുജറാത്തിലെ ഈ ഇരുപത്തിയേഴുകാരിക്ക് തുണയായി സ്വന്തം അമ്മ തന്നെ എത്തിയത്. മാറ്റിവെച്ച ഗര്‍ഭപാത്രത്തിലൂടെ നടക്കുന്ന പ്രസവം രാജ്യത്ത് തന്നെ ആദ്യത്തേതാണെന്നാണ് ഡേക്ടര്‍മാര്‍ പറയുന്നത്. 

നാല്‍പ്പത്തിയേഴുകാരിയായ അമ്മയില്‍ നിന്നും കഴിഞ്ഞ വര്‍ഷം മേയ് പതിനെട്ടിനാണ് ശസ്ത്രക്രീയയിലൂടെ മകള്‍ ഗര്‍ഭപാത്രം സ്വീകരിച്ചത്. തന്നെ പത്തുമാസം ചുമന്ന ഗര്‍ഭപാത്രത്തിലൂടെ തന്റെ കുഞ്ഞിനും ജന്മം നല്‍കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണെന്നാണ് യുവതി പറയുന്നത്. 

കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാര്‍ പൊതുവെ ആശ്രയിക്കുന്ന വാടക ഗര്‍ഭപാത്രം എന്ന രീതി തങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നു. മറ്റ് വഴികളെ കുറിച്ച് ആലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരു സാധ്യത തെളിഞ്ഞു വന്നത്. സ്വന്തം വയറ്റില്‍ കുഞ്ഞ് വളരുന്നതിന്റെ ആനന്ദം അനുഭവിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും യുവതി പറയുന്നു. പുനെ ഗാലക്‌സി കെയര്‍ ഹോസ്പിറ്റലിലാണ് യുവതി ചികിത്സയിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ