ആരോഗ്യം

വായുമലിനീകരണം മൂലം ഇന്ത്യക്കാരുടെ ആയുസ്സ് കുറയുന്നത് ഒന്നര വര്‍ഷം! 

സമകാലിക മലയാളം ഡെസ്ക്

വായൂമലിനീകരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഒന്നരവര്‍ഷത്തിന്റെ കുറവ് ഉണ്ടാക്കുന്നെന്ന് പഠനം. വായൂമലിനീകരണവും ആയുര്‍ദൈര്‍ഘ്യവും ബന്ധപ്പെടുത്തി ആദ്യമായി നടത്തിയ പഠനമാണ് ഇത്തരത്തിലൊരു ഫലം പുറത്തുവിട്ടത്. ഒസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

അന്തരീക്ഷത്തില്‍ അടങ്ങിയിട്ടുള്ള 2.5മൈക്രോണിനേക്കാള്‍ ചെറിയ സൂക്ഷ്മ വസ്തുക്കള്‍ മനുഷ്യരുടെ ശ്വാസകോശത്തില്‍ അനായാസം പ്രവേശിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഹൃദയാഘാതം, ശ്വാസകോശ രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് ഇത് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. കാര്‍, ട്രക്ക് തുടങ്ങിയ വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളുമെല്ലാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നവയാണ് 2.5 മൈക്രോണില്‍ താഴെയുള്ള മാലിന്യങ്ങള്‍. 

ഏഷ്യന്‍ രാജ്യങ്ങളില്‍ മലിനീകരണം ഇല്ലാതാക്കിയാല്‍ മരണസാധ്യതയില്‍ കുറവ് കാണാന്‍ സാധിക്കുമെന്നും പഠനം കണ്ടെത്തുന്നു. 60 വയസ്സ് പ്രായമുള്ളവര്‍ക്ക് 85 വയസുവരെ ജീവിച്ചിരിക്കാന്‍ 15 -20 ശതമാനം അധികസാധ്യത ഉണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം