ആരോഗ്യം

ശീതള പാനീയങ്ങളും സോഡയും കുടിക്കാറുണ്ടോ?  സ്ഥിരമായ ഉപയോഗം വൃക്കകളെ തകരാറിലാക്കുമെന്ന് പഠന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: സ്ഥിരമായി സോഡയും മറ്റ് ശീതളപാനീയങ്ങളും കുടിക്കുന്നവര്‍ സ്വന്തം ആരോഗ്യം അപകടത്തിലാക്കുകയാണെന്ന് മെഡിക്കല്‍ സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്. പഞ്ചസാര അമിതമായ അളവില്‍ ശരീരത്തിലേക്കെത്തുന്നത് മൂലം വൃക്ക പണിമുടക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എട്ട് വര്‍ഷമെടുത്താണ് ഗവേഷണ സംഘം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2000ത്തില്‍ 3003 പേരിലാണ് പഠനം ആരംഭിച്ചത്. ഇവരുടെ ഭക്ഷണശീലങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലിയും നല്‍കിയിരുന്നു 2013 എത്തിയപ്പോഴേക്കും ഇവരില്‍ ആറ് ശതമാനം പേര്‍ക്ക് (185) ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചു. 61 ശതമാനം ആളുകളും വൃക്കരോഗം ബാധിക്കാന്‍ സാധ്യത വളരെ കൂടുതലുള്ള നിലയിലുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

വെള്ളം കൂടിച്ചേര്‍ന്നുള്ള പാനീയങ്ങളാണ് വൃക്കരോഗം രൂക്ഷമാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നതെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങള്‍ ആവശ്യമായി വരുമെന്ന് ജോണ്‍ ഹോപ്കിന്‍സ് ബ്ലൂബെര്‍ഗ് സ്‌കൂളിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഫ്‌ളേവറുകള്‍ ചേര്‍ത്ത് സോഡ കഴിക്കുന്നത് കുറയ്ക്കുന്നതാണ് ആരോഗ്യസംരക്ഷണത്തിന് നല്ലതെന്ന കണ്ടെത്തലും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി