ആരോഗ്യം

ശരീരഭാരം കുറയ്ക്കണോ? വ്യായാമം, യോഗ, നൃത്തം ഇതൊന്നും വേണ്ട പിന്നെയോ?  

സമകാലിക മലയാളം ഡെസ്ക്

ദിവസത്തില്‍ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി നില്‍ക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് പുതിയ പഠനം. ഇരിക്കുന്നതിനേക്കാള്‍ നില്‍ക്കുമ്പോഴാണോ കൂടുതല്‍ കലോറി ചിലവാകുന്നത് എന്ന് പരിശോധിച്ച പഠനമാണ് പുതിയ കണ്ടെത്തലിന് കാരണമായത്.  

ഏകദേശം 33 വയസ്സ് പ്രായമുള്ള 1,184പേരെ പങ്കടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു പഠനം. ഇതില്‍ 60 ശതമാനവും പുരുഷന്‍മാരായിരുന്നു. 

നില്‍ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ തടയാനും ഗുണകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഫ്രാന്‍സിസ്‌കോ ലോപസ് പറഞ്ഞു. ഒരുപക്ഷെ പഠനത്തില്‍ കണ്ടെത്തിയതിലധികം ഊര്‍ജ്ജം നില്‍ക്കുമ്പോള്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാരണം സാധാരണ ഗതിയില്‍ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി നില്‍ക്കുന്ന വ്യക്തി ചെറിയ രീതിയിലെങ്കിലും എന്തെങ്കിലും ചലനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും ഇത് കൂടുതല്‍ കലോറി ഉപയോഗിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു