ആരോഗ്യം

അല്‍ഷിമേഴ്‌സ് ഒഴിവാക്കണമോ? ദിവസേന രണ്ട് ഗ്ലാസ് മദ്യം സഹായിക്കും

സമകാലിക മലയാളം ഡെസ്ക്

ദിവസേനയുള്ള മദ്യപാനത്തെ കുറ്റം പറയുകയാണോ? എന്നാല്‍ രണ്ട് ഗ്ലാസ് മദ്യം ദിവസേന കുടിക്കുന്നത് അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങളെ അകറ്റുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമിത മദ്യപാനം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ചെറിയ അളവില്‍ മദ്യം ദിവസേന കുടിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിഷങ്ങളെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

സയന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന ജേര്‍ണല്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തെ വൈന്‍ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

അമിത അളവിലുള്ള എതനോളാണ് നാടിവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. എന്നാല്‍ നേരിയ അളവിലെ മദ്യപാനം തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് അമേരിക്കയിലെ യുനിവേഴ്‌സിറ്റി ഓഫ് റോചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതായാണ് അവരുടെ അവകാശവാദം. 

അവശിഷ്ടങ്ങളെ തള്ളാന്‍ ദിവസേന കുറഞ്ഞ അളവിലുള്ള മദ്യപാനം നമ്മെ തലച്ചോറിനെ സഹായിക്കുന്നു. അല്‍ഷിമേഴ്‌സിന് കാരണമാകുന്ന പ്രോട്ടീന്‍സ് ബേട്ട അമിലോയിഡ് എന്നതിനെ ഉള്‍പ്പെടെ തലച്ചോറില്‍ നിന്നും കളയാന്‍ ഇത് സഹായിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍