ആരോഗ്യം

തടി കുറയ്ക്കാന്‍ പറ്റിയ സമയം ഇതാണ്!

സമകാലിക മലയാളം ഡെസ്ക്

പുതുവര്‍ഷ പ്രതിജ്ഞകളില്‍ സര്‍വസാധാരണമാണ് ശരീരഭാരം കുറയ്ക്കാം എന്നത്. ഇതിനായി ദിവസത്തില്‍ ഏത് സമയം വ്യായാമം ചെയ്താലും ഗുണം ചെയ്യുമെങ്കിലും മികച്ച ഫലം ലഭിക്കണമെങ്കില്‍ ചില പ്രത്യേക സമയം വ്യായാമത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.

ചിലര്‍ക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ മടിയാണെങ്കില്‍ മറ്റുചിലര്‍ക്ക് വൈകുനേരം സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കാരണം രണ്ടായാലും ഫലത്തില്‍ പലപ്പോഴും വ്യായാമം ഒഴുവാക്കുകയായിരിക്കും പതിവ്. വ്യായാമം ചെയ്യാന്‍ ഇന്ന സമയം മാത്രമാണ് നല്ലതെന്ന് പറയാന്‍ കഴിയില്ലെങ്കിലും വ്യായാമത്തിന്റെ എല്ലാ ഫലവും ലഭിക്കാന്‍ സഹായിക്കാന്‍ ഒരു പ്രത്യേക സമയത്തിന് കഴിയുമെന്നാണ് ഫിറ്റ്‌നസ് ട്രെയ്‌നര്‍ ബെന്‍ ബുലാച്ച് പറയുന്നത്. ശരീരവും മനസ്സും പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുന്ന സമയമാണ് വ്യായാമത്തിന് ഉത്തമം. അതായത് രാവിലെ വ്യായാമം ചെയ്യുന്നത് തന്നെയാണ് ഉത്തമം. ഈ സമയം അഡ്രിനാലിന്‍ ലെവല്‍ കൂടുതലായിരിക്കുമെന്നതും തലച്ചോര്‍ കൂടുതല്‍ പ്രവര്‍ത്തനസജ്ജമായിരിക്കുമെന്നതുമാണ് നല്ല റിസള്‍ട്ട് നല്‍കുന്നതിന്റെ പിന്നിലെ കാരണം.

വൈകുനേരം മാത്രമേ വ്യായാമത്തിനായി സമയം കണ്ടെത്താന്‍ കഴിയുന്നൊള്ളു എങ്കില്‍ വളരെ ശ്രദ്ധിച്ചുവേണം വര്‍ക്കൗട്ട് തിരഞ്ഞെടുക്കാനെന്ന് ബെന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി