ആരോഗ്യം

സ്തനാര്‍ബുദ സാധ്യത കൂടുതല്‍ നേഴ്‌സുമാരില്‍, കാരണം നൈറ്റ് ഷിഫ്‌റ്റോ?  

സമകാലിക മലയാളം ഡെസ്ക്

സ്ഥിരമായുള്ള നൈറ്റ് ഷിഫ്റ്റുകള്‍ സ്ത്രീകളില്‍ അര്‍ബുദസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ലോകത്തില്‍ സ്ത്രീകളുടെയിടയില്‍ വ്യാപകമായി കാണപ്പെടുന്നത് സ്തനാര്‍ബുദമാണെന്നതിനാല്‍ തന്നെ അര്‍ബുദവും നൈറ്റ് ഷിഫ്റ്റും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന പഠനം മുന്‍പും നടന്നിട്ടുള്ളതാണ്. എന്നാല്‍ വ്യക്തമായ ഒരു ഉത്തരത്തില്‍ എത്താന്‍ മുന്‍പ് കഴിഞ്ഞിരുന്നില്ല. 

നോര്‍ത്ത് അമേരിക്ക, യൂറോപ്, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിലെ 3,909,152 പേരെ ഉള്‍പ്പെടുത്തി 114,628 ക്യാന്‍സര്‍ കേസുകള്‍ പരിശോധിച്ചാണ് ഇപ്പോള്‍ കണ്ടെത്തലിലേക്ക് എത്തിയത്. നൈറ്റ് ഷിഫുറ്റുകളും 11 തരം ക്യാന്‍സറുകളും തമ്മിലുള്ള ബന്ധമാണ് പഠനത്തില്‍ വിലയിരുത്തിയത്. അവാസാന വിലയിരുത്തലില്‍ ദീര്‍ഘനാള്‍ നൈറ്റ് ഷിഫ്റ്റുകളില്‍ തുടരുന്നതും അര്‍ബുദവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നെന്നും വനിതാ നേഴ്‌സുമാരില്‍ ആറ് തരത്തിലുള്ള അര്‍ബുദത്തിന് നൈറ്റ് ഷിഫ്റ്റ് കാരണമാകുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. 

നെറ്റ് ഷിഫ്റ്റുകള്‍ സ്ത്രീകളിലെ അര്‍ബുദ സാധ്യത 19ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും ഇതില്‍തന്നെ സ്‌കിന്‍ ക്യാന്‍സര്‍ (41ശതമാനം), ബ്രെസ്റ്റ് ക്യാന്‍സര്‍ (32ശതമാനം), ഗാസ്‌ട്രോഇന്റസ്‌റ്റെനല്‍ ക്യാന്‍സര്‍ (18ശതമാനം) എന്നിങ്ങനെയാണ് സാധ്യതകളെന്നും പഠനം കണ്ടെത്തി. തൊഴില്‍ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഏറ്റവുമധികം സ്തനാര്‍ബുദസാധ്യത നെഴ്‌സുമാര്‍ക്കാണെന്നും പഠനം വെളിപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം