ആരോഗ്യം

ഈ ബ്യൂട്ടി ക്രീം ഉപയോഗിക്കരുത്; ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

കടുത്ത ആരോഗ്യപ്രശ്ങ്ങളുണ്ടാക്കുന്ന ഒരു ബ്യൂട്ടി ക്രീമിനെ പരസ്യമായി വിലക്കിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. ഫൈസ എന്ന പേരിലുള്ള ഈ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റാണ് മുന്നറിയിപ്പ് നല്‍കിയത്.

ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാനെന്ന പേരില്‍ വില്‍പ്പന നടത്തുന്ന ഈ സൗന്ദര്യവര്‍ധക ക്രീമിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമാണ്. എന്നാല്‍ ലൈസന്‍സുള്ള ഉല്‍പ്പനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത വസ്തുവാണിത്. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കള്‍ പലതും ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും മുന്നറിയിപ്പില്‍ ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നുണ്ട്.

ഹൈഡ്രോക്വിനോണ്‍, മെര്‍ക്കുറി, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ എന്നിവ ഈ സൗന്ദര്യവര്‍ധക ക്രീമില്‍ ഉണ്ടെന്നാണ് മുനിസിപ്പാലിറ്റിയുടെ കണ്ടെത്തല്‍. ചര്‍മത്തിലുള്ള മെലാനിന്റെ അളവ് കുറയ്ക്കാന്‍ ഹൈഡ്രോക്വിനോണ്‍ സഹായിക്കുന്നതിലാണ് ഈ രാസവസ്തു ചേര്‍ക്കുന്നത്. ഇതിലൂടെ ചര്‍മം കൂടുതല്‍ മൃദുലവും നിറം കൂടുതലായി തോന്നുകയും ചെയ്യും. 

എന്നാല്‍, നിരന്തമായുള്ള ഇതിന്റെ ഉപയോഗത്തിലൂടെ യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ പതിക്കുകയും സൂര്യതാപം ഏല്‍ക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന കാന്‍സറിനും ഈ വസ്തു കാരണമായേക്കും. പ്രസ്തുത ഉല്‍പ്പന്നം എവിടെയെങ്കിലും വില്‍പ്പനയ്ക്കായി കാണുകയാണെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്നാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി