ആരോഗ്യം

'പുറത്തേയ്ക്കിറങ്ങിയാല്‍ മുഴുവന്‍ പൊടി ആണ്', വ്യായാമം മുടക്കാന്‍ ഇനി ഇങ്ങനൊരു കാരണം പറയണ്ട; പണി പാളും  

സമകാലിക മലയാളം ഡെസ്ക്

വ്യായാമം മുടക്കാന്‍ വായൂ മലിനീകരണം കാരണമാക്കുവാണെങ്കില്‍ നഗരങ്ങളില്‍ താമസിക്കുന്നവരുടെ വ്യായാമം ഭൂരിഭാഗം ദിവസവും മുടങ്ങാനെ സാധ്യതയൊള്ളു. എന്നാല്‍ നിരത്തിലെത്തുന്ന വാഹനങ്ങള്‍ നാള്‍ക്കൂനാള്‍ കൂടിവരുമ്പോള്‍ അതിനൊപ്പം ഉയരുന്ന മലിനീകരണപ്രശ്‌നങ്ങള്‍ കണ്ട് വ്യായാമത്തോട് നോ പറയേണ്ടെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളില്‍ വ്യായാമം ചെയ്താല്‍ പോലും ഹൃദയാഘാതം തടയാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

വ്യായാമം വഴി ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാനാകുമെങ്കിലും അന്തരീക്ഷത്തിലെ പൊടി ശ്വസിച്ചാല്‍ ഹൃദയാഘാതം, ആസ്തമ പോലെയുള്ള അസുഖങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വ്യായാമം ചെയ്യാതിരിക്കുന്നതിനേക്കാള്‍ പ്രയോജനകരം ഇത്തരം സാഹചര്യങ്ങളിലാണെങ്കിലും വ്യായാമം മുടക്കാതിരിക്കുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മലിനീകരണം തടസമാക്കണ്ട എന്ന് പറയുമ്പോഴും താരതമ്യേന ശുദ്ധവായൂ ലഭിക്കാന്‍ സാധ്യതയുള്ള സമയം വ്യായാമത്തിനായി തിരഞ്ഞെടുക്കണമെന്ന് പഠനത്തില്‍ പറയുന്നു. ജോലിസ്ഥലത്തേക്ക് സൈക്കിളില്‍ യാത്രചെയ്യാന്‍ തീരുമാനിച്ചാല്‍ വ്യായാമത്തോടൊപ്പം വായൂമലിനീകരണവും കുറയ്ക്കാനാകുമെന്ന് മുമ്പ് നടന്ന പഠനങ്ങളില്‍ പറഞ്ഞിട്ടുണ്ട്.  അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു