ആരോഗ്യം

നല്ല ഭക്ഷണവും വ്യായാമവും കാന്‍സറിനെ തടഞ്ഞ് നിര്‍ത്തും: പുതിയ പഠനഫലം പ്രസിദ്ധീകരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ളുകള്‍ ഏറെ ഭയത്തോടെ കാണുന്ന രോഗമാണ് കാന്‍സര്‍. ഇത് വന്നാലുണ്ടാകുന്ന വേദനയും അമിത പണച്ചെലവുമെല്ലാം ഈ ഭീതിയുടെ കാരണങ്ങളില്‍ ചിലതാണ്. അപ്പോള്‍ കാന്‍സര്‍ വരാതിരിക്കാന്‍ നോക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം. ആരോഗ്യകാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് നമ്മളെക്കൊണ്ടാകുന്ന പോലെ ഈ രോഗത്തിനെ അകറ്റി നിര്‍ത്താം.

മദ്യപാനം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കി കൂടുതല്‍ കൂടുതല്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അര്‍ബുദത്തെ വരുതിയിലാക്കാമെന്നാണ് പഠനം. നല്ല ആരോഗ്യരീതി എല്ലാ തരം അര്‍ബുദത്തെയും പ്രതിരോധിക്കുമെങ്കിലും സ്തനങ്ങള്‍, പോസ്‌ട്രേറ്റ് ഗ്രന്ഥി, വന്‍കുടല്‍ തുടങ്ങിയ ഭാഗങ്ങളില്‍ ബാധിക്കുന്ന കാന്‍സറിനെയാണ് കൂടുതല്‍ പ്രതിരോധിക്കുക.

മദ്യം ഒഴിവാക്കി പോഷകസമൃദ്ധമായ ആഹാരക്രമം പിന്‍തുടര്‍ന്നാല്‍ കാന്‍സറിനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിലെ ഗവേഷകരാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. വികസ്വര രാജ്യങ്ങളിലെ 35 ശതമാനം ബ്രസ്റ്റ് കാന്‍സറും 45 ശതമാനം വന്‍കുടലിലെ കാന്‍സറും മികച്ച പോഷകാഹാരരീതി പിന്‍തുടരുന്നതിലൂടെ ഒഴിവാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

മദ്യപാനം ഒഴിവാക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും വ്യായാമ/ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. ജീവിതശൈലീ ഘടകങ്ങളെ കുറച്ചുകാണരുതെന്നും ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നത് വൈകിക്കൂടെന്നും ഇത് വ്യക്തമാക്കുന്നതായി പഠനത്തില്‍ പങ്കാളിയായ ബോര്‍ണാഡ് റൗര്‍ എന്ന ഗവേഷകന്‍ പറഞ്ഞു.

കാന്‍സര്‍ രോഗം ബാധിച്ച 1489 ആളുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 2009 മേയ്- 2017 ജനുവരി ഒന്നിനുമിടയില്‍ രോഗം സ്ഥിരീകരിച്ചവരായിരുന്നു ഇവര്‍. ഇതില്‍ 488 സ്തനാര്‍ബുദ ബാധിതരും 222 പോസ്‌ട്രേറ്റ്, 118 വര്‍കുടല്‍ അര്‍ബുദ ബാധിതരും ഉള്‍പ്പെട്ടിരുന്നു. പഠനഫലം കാന്‍സര്‍ റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം