ആരോഗ്യം

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാ കിറ്റ് കിടിലന്‍: കണ്ടെത്തിയത് കേരളത്തിലേക്ക് കടത്തിയ 6000 കിലോ മീനിലെ വിഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മീനുകളിലെ വിഷാംശം തിരിച്ചറിയുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്ന പരിശോധനാ കിറ്റ് ഏറെ പ്രവര്‍ത്തനക്ഷമമാണെന്ന് റിപ്പോര്‍ട്ട്. ഫോര്‍മലിന്‍ കലര്‍ന്ന 6000 കിലോഗ്രാം മീന്‍ പിടിച്ചെടുക്കാന്‍ ഈ കിറ്റിന് കഴിഞ്ഞു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്.

കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ഫലപ്രദമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു 300 കിറ്റുകള്‍കൂടി വാങ്ങാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒരു കിറ്റ് ഉപയോഗിച്ച് അന്‍പതു തവണ വരെ പരിശോധന നടത്താന്‍ കഴിയും. 

കിറ്റിനൊപ്പമുള്ള പേപ്പര്‍ സ്ട്രിപ്പ് മീനിന്റെ പുറത്ത് ഉരസിയശേഷം കിറ്റിലെ ലായനി പേപ്പറിലേക്ക് ഒഴിക്കും. പേപ്പറിന്റെ നിറം നീലയായാല്‍ മീനില്‍ വിഷമുണ്ടെന്നാണ് അര്‍ഥം. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6000 കിലോഗ്രാം മീനില്‍ ഫോര്‍മലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മീനില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മീന്‍ അതു വന്ന സംസ്ഥാനത്തേക്കു തിരികെ അയച്ചു. അവിടെ വില്‍പന നടത്താതിരിക്കാന്‍ ആ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്കു വിവരം കൈമാറിയിട്ടുണ്ട്. ട്രോളിങ് നിരോധനമായതിനാല്‍ ജാഗ്രതയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി