ആരോഗ്യം

ഒത്തിരി ടൈപ്പ് ചെയ്യാറുണ്ടോ? എങ്കില്‍ കുറച്ച് വേദനിക്കാന്‍ തയ്യാറായിക്കോളൂ! 

സമകാലിക മലയാളം ഡെസ്ക്

സ്ഥിരമായ കമ്പ്യൂട്ടര്‍ ഉപയോഗം കണ്ണിനു മാത്രമല്ല പ്രശ്‌നമാകുന്നത്, ഇത് കൈയ്ക്കും അത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കമ്പ്യൂട്ടര്‍ മാത്രമല്ല ഫോണ്‍ ലാപ്‌ടോപ്പ തുടങ്ങിയവയില്‍ കൂടുതല്‍ നേരം ടൈപ്പ് ചെയ്തിരിക്കുന്നവര്‍ക്കെല്ലാം ഈ പ്രശ്‌നം നേരിടേണ്ടിവരും. നിരന്തരമായ ടൈപ്പിംഗ് പലര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

പലര്‍ക്കും അത്ര പരിചിതമല്ലാത്ത ഒന്നാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം എന്നത്. സ്ഥിരമായ കംപ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ ടൈപ്പിംഗ് കാരണം ഉണ്ടാകുന്ന ഈ അവസ്ഥ പലപ്പോഴും ദീര്‍ഘകാലത്തേ റെസ്റ്റ് ആവശ്യപ്പെടുന്ന രോഗാവസ്ഥയാണെന്ന് ന്യൂറോളജിസ്റ്റ് ഡോ പിആര്‍ കൃഷ്ണന്‍ പറയുന്നു. 

കൈകള്‍ക്ക് ശക്തിയായ വേദന, മരവിപ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്ന കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം കൈകളുടെ ചലനം സ്ഥിരമായി ഒരേ രീതിയില്‍ ആകുമ്പോള്‍ കണങ്കൈയുടെ ഭാഗത്തെ ഞെരമ്പ് ഞെരുങ്ങുന്നത് മൂലമാണ് ഉണ്ടാകുന്നത്. എന്തെങ്കിലും വസ്തുക്കള്‍ എടുക്കുമ്പോള്‍ കൈയ്യില്‍ നിന്ന് തോളിലേക്ക് ശക്തിയായ വേദന ഉണ്ടാകുന്നതുമൂലം എടുത്തുയര്‍ത്താന്‍ ശ്രമിച്ചവ കൈയ്യില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥ നേരിടേണ്ടിവരുന്നതെല്ലാം കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം ഉള്ളതിനാലാണെന്ന് ഡോക്ടര്‍ പറയുന്നു. 

സ്ഥിരമായി ചെയ്തുപോകുന്ന പ്രവര്‍ത്തികളില്‍ നിന്ന് ഇടയ്ക്കിടെ ഇടവേളയെടുത്ത് കൈകള്‍ക്ക് മറ്റ് ചലനങ്ഹള്‍ നല്‍കുകയാണ് ഈ അവസ്ഥയെയും നേരിടാനുള്ള മാര്‍ഗ്ഗം. സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യത്തിലധികം ബലം നല്‍കുന്നതും അത്രനല്ല നീക്കമല്ലെന്ന് ഡോക്ടര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ