ആരോഗ്യം

പുകവലിക്കാര്‍ സൂക്ഷിക്കുക; നിങ്ങളുടെ പല്ലുകള്‍ ഇരട്ടി വേഗത്തില്‍ കൊഴിയും 

സമകാലിക മലയാളം ഡെസ്ക്

പുക വലിക്കുന്നവരുടെ പല്ലുകള്‍ മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് ഇരട്ടി വേഗത്തില്‍ കൊഴിയുമെന്ന് ദന്തവിദഗ്ധരുടെ പഠനം. ദന്തചികിത്സ ഫലപ്രദമാകാതിരിക്കാന്‍ പുകവലി പ്രതിബന്ധമാകുമെന്നും പഠനത്തില്‍ പറയുന്നു. ലോക പുകവലി വിരുദ്ധ ദിനത്തില്‍ ബീഡി സിഗരറ്റ് പോലെയുള്ളവ സൃഷ്ടിക്കുന്ന വിപത്തുകളെകുറിച്ച് തുറന്നുകാട്ടുകയാണ് ഗവേഷകര്‍. 

പുകവലിക്കാത്ത ആളുകളെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് ഇരട്ടി വേഗം പല്ലുകള്‍ നഷ്ടപ്പെടുമെന്നും ഇവര്‍ക്ക് സാധാരണ ആളുകളെക്കാള്‍ ഇരട്ടി തവണ റൂട്ട് കെനാല്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജനറല്‍ അക്കാഡമി ഓഫ് ഓറല്‍ ഇംപ്ലാന്റോളജിയിലെ ഡോ. അജയ് ശര്‍മ പറഞ്ഞു. 

പുകവലിക്കുന്ന പകുതിയിലധികം പേരുടെ മോണകള്‍ക്കു പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും വായില്‍ വേദന അനുഭവപ്പെടുന്നതിനും കാവിറ്റീസ്, മോണകളുടെ ബലം നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാക്കുമെന്നും പഠനം പറയുന്നു. ഇത്തരം അവസ്ഥകള്‍ പിന്നീട് പല്ലുകള്‍ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നതാണ്. 

വായിലും മോണകളിലുമുള്ള അണുബാധയെ പ്രതിരോധിക്കാനുള്ള ശേഷി പുകയില ഉത്പനങ്ങളുടെ ഉപയോഗം കാരണം ഇല്ലാതാകുമെന്നും വായിലെ രക്ത ധമനികളുടെ വളര്‍ച്ച കുറയാന്‍ ഇത് ഇടയാക്കുമെന്നും പഠനം പറയുന്നു. സ്ഥിരമായി മദ്യവും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് വായില്‍ അര്‍ബുദം വരാനുള്ള സാധ്യതയും കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ