ആരോഗ്യം

ആറ്റുമീനും മത്തിയും കഴിച്ച് തുടങ്ങാം, ആസ്ത്മയെ തുരത്താം; മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പഠന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആസ്ത്മയെ തുരത്താമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ദശക്കട്ടിയുള്ള മത്സ്യങ്ങളായ ആറ്റുമീനുകളും, മത്തിയും, സാല്‍മണുമെല്ലാം ആസ്ത്മയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്നാണ് ലാ റോബെ സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍.

ജേണല്‍ ഓഫ് ഹ്യുമന്‍ ന്യൂട്രീഷന്‍ ആന്റ് ഡയബറ്റിക്‌സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 
മത്സ്യം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ ആഹാരം ക്രമീകരിച്ചതോടെ ആറ് മാസത്തിനുള്ളില്‍ ആസ്ത്മയെ മാറ്റാന്‍ കഴിഞ്ഞുവെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊഴുപ്പും മധുരവും ഉപ്പും ഭക്ഷണത്തില്‍ വര്‍ധിക്കുന്നത് ആസ്ത്മ വര്‍ധിപ്പിക്കുമെന്ന് നേരത്തേ തെളിഞ്ഞിരുന്നുവെങ്കിലും ആഹാരക്രമത്തിലൂടെ ആസ്തമയെ മാറ്റാമെന്ന് ഇതാദ്യമായാണ് വ്യക്തമാകുന്നത്.

ദശക്കട്ടിയുള്ള മത്സ്യങ്ങളില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന ഒമേഗാ -3യുടെ സാന്നിധ്യം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മത്സ്യം ശീലമാക്കിയാല്‍ ആസ്ത്മയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ