ആരോഗ്യം

നിങ്ങള്‍ക്ക് അമിതഭാരമുണ്ടോ? ഫാറ്റ് പുറന്തള്ളാന്‍ താഴെപ്പറയുന്ന പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ മതി

സമകാലിക മലയാളം ഡെസ്ക്

മിതവണ്ണവും ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പും തുടച്ച് നീക്കാന്‍ കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഡയറ്റില്‍ ധാരാളം പഴങ്ങള്‍ ഉള്‍പ്പെടുത്തിക്കോളു. ഹൈ കലോറിയും നാച്ചുറല്‍ ഷുഗറും പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചില പ്രത്യേക പഴങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളുമെന്നാണ് ഡയറ്റീഷന്‍മാര്‍ പറയുന്നത്. 

വണ്ണം കുറയ്ക്കാന്‍ കൃത്രിമ ആഹാരങ്ങള്‍ കഴളിക്കുന്നത് വെച്ച് നോക്കുമ്പോള്‍ പഴങ്ങള് തന്നെയാണ് ഏറ്റവും ഉത്തമം. ഫാറ്റ് പുറന്തള്ളുന്ന പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കി അവ തിരഞ്ഞ് പിടിച്ച് കഴിച്ച് ഫാറ്റിനോട് ഗുഡ്‌ബൈ പറഞ്ഞോളൂ.

മുന്തിരി: മുന്തിരി കഴിച്ചാല്‍ ഇടയ്ക്കിടെയുണ്ടാകുന്ന വിശപ്പിന് ശമനം കിട്ടും. ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്തുന്ന Naringeni എന്ന ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയതാണ് മുന്തിരി. വിശപ്പിനു ശമനം ഉണ്ടാകുന്നതിനൊപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യുന്നു. 

തേങ്ങ: തേങ്ങയില്‍ Medium chain triglycerides (MCFA) ധാരാളമുണ്ട്. കരളിന്റെ മെറ്റബോളിക് റേറ്റ് മുപ്പത് ശതമാനം വരെ കൂട്ടാന്‍ തേങ്ങ കഴിക്കുന്നതു കൊണ്ട്  സാധിക്കും. തേങ്ങാവെള്ളമോ എണ്ണയോ വറുത്തതേങ്ങയോ തേങ്ങാപ്പാലോ എങ്ങനെ വേണമെങ്കിലും കഴിക്കാം. തേങ്ങയിലെ ഗുണങ്ങള്‍ ഉള്ളിലെത്തിയാല്‍ മാത്രം മതി. 

ബ്ലൂബെറി: ബോഡി ഫാറ്റ് പുറംതള്ളാന്‍ ബ്ലൂ ബെറികള്‍ക്കു സാധിക്കും. ഒപ്പം ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. വളരെ കുറഞ്ഞ അളവിലാണു ബ്ലൂബെറി കഴിക്കുന്നതെങ്കിലും ശരീരത്തില്‍ നിന്നു ഫാറ്റ് പുറംതള്ളുമെന്ന് നേരത്തെ മിഷിഗോന്‍ സര്‍വകലാശാലയില്‍ നടത്തിയൊരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ആപ്പിളും പേരക്കയും: ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങളാണ് ഇവ രണ്ടും. പെക്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഇവയില്‍. കോശങ്ങള്‍ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിന്‍ തടയും. 

തക്കാളി: വൈറ്റമിന്‍ സിയും ഫൈറ്റോന്യൂട്രിയന്റ്‌സും ധാരാളമുള്ള തക്കാളി ഒരു നല്ല ഫാറ്റ് കില്ലര്‍ ആണ്. ഫൈറ്റോന്യൂട്രിയന്റ്‌സ് ഒരു  ആന്റി ഓക്‌സിഡന്റ് കൂടിയാണ്. ഇത് ഭാരം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്. 

ഏത്തക്ക (നേന്ത്രപ്പഴം):  ഫൈബര്‍ ധാരാളം അടങ്ങിയ ഏത്തക്ക ബോഡി ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. ഏത്തക്കയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഫാറ്റ് പുറംതള്ളാന്‍ നിങ്ങളെ സഹായിക്കും.

മാതളനാരങ്ങ: ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയ പഴമാണ് മാതളനാരങ്ങ. പോളിഫിനോള്‍ എന്ന ആന്റിഓക്‌സിഡന്റ് ആണ് മാതളനാരങ്ങയില്‍ കൂടുതല്‍ ഉള്ളത്. മാതളനാരങ്ങ ജ്യൂസ് ആയോ മില്‍ക്ക് ഷേക്ക് ആയോ എങ്ങനെ വേണമെങ്കിലും കഴിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു