ആരോഗ്യം

ആശുപത്രി വിവരങ്ങള്‍, ആംബുലന്‍സ് സംവിധാനങ്ങള്‍ എല്ലാം അറിയാം: അപകട ഘട്ടങ്ങളില്‍ ആശ്രയിക്കാന്‍ വരുന്നു ജീവന്‍ രക്ഷാ ആപ്പ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അപകട ഘട്ടങ്ങളില്‍ പ്രാഥമിക ശുശ്രൂഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍  ജീവന്‍ രക്ഷാ ആപ്പ് വരുന്നു. മൊബൈല്‍ ആപ്പിലൂടെ ആംബുലന്‍സ് സേവന,രക്തദാതാക്കളുടെ നമ്പര്‍ ലഭ്യമാകും. കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലുബ്‌നാഥ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. 

ട്രോമ കെയര്‍ അംഗങ്ങളെക്കുറിച്ചും ആശുപത്രി സംബന്ധമായ വിവരങ്ങളും എയര്‍ ആംബുലന്‍സ്, ഫയര്‍ റിസോഴ്‌സ് സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. 

ലോകത്ത് എവിടെ നിന്നും ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് ആപ്പിന്റെ നിര്‍മ്മിതി. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ആപ്പ് രൂപപ്പെടുത്തുന്നത്. ആപ്പിള്‍,ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ ഉടന്‍ ആപ്പ് ലഭ്യമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി