ആരോഗ്യം

ചെറുപ്പത്തില്‍ വ്യായാമം ശീലമാക്കിയിരുന്നോ? എന്നാല്‍ പാരമ്പര്യമായി കിട്ടുന്ന പൊണ്ണത്തടിയും പ്രമേഹവും പേടിക്കണ്ട  

സമകാലിക മലയാളം ഡെസ്ക്

ചെറുപ്പത്തില്‍ ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കുകയും സ്ഥിരമായി വ്യായാമം പതിവാക്കുകയും ചെയ്താല്‍ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ പാരമ്പര്യ രോഗങ്ങള്‍ തടയാന്‍ കഴിയുമെന്ന് പഠനം. 

കൊഴിപ്പ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും അതുവഴി പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനു കാരണമാകുകയും ടൈപ്2 പ്രമേഹമായി മാറുകയും ചെയ്യും. 

എന്നാല്‍ ചെറുപ്പത്തില്‍ വ്യായാമം ചെയ്യുന്നതുവഴി ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയുന്നത് മൂലമുള്ള ദോഷവശങ്ങള്‍ തടയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ചെറുപ്പത്തില്‍ വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നും മസിലുകളിലെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ക്രമീകരിക്കാന്‍ ഇത് സഹായകരമാകുമെന്നും ഗവേഷകര്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി