ആരോഗ്യം

പുകവലിക്കുന്നവരുടെ മക്കളുടെ ബീജാണുക്കളുടെ അളവ് കുറയുമോ? പുതിയ പഠനറിപ്പോര്‍ട്ട് വായിക്കാം

സമകാലിക മലയാളം ഡെസ്ക്

ര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ പുകവലിച്ചാല്‍ ആണ്‍കുട്ടികളുടെ സ്‌പേം കൗണ്ട് കുറയുമെന്ന് പഠനത്തില്‍ തെളിഞ്ഞതാണ്. എന്നാല്‍ അച്ഛന്‍ പുകവലിച്ചാലും കുഞ്ഞിന്റെ സ്‌പേം കൗണ്ട് കുറയുമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്തു വന്നിരിക്കുകയാണ്. പുകവലിക്കാത്ത ആളുടെ കുഞ്ഞിനേക്കാള്‍ 50 ശതമാനം സ്‌പേം കൗണ്ട് കുറയുമെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്. 

അമ്മയിലുളള നിക്കോട്ടിന്റെ സാന്നിധ്യം, സാമൂഹ്യപരമായ കാരണങ്ങള്‍ എന്നിവ ബീജാണു കുറയാന്‍ കാരണമാകും. പുകവലിക്കാത്ത പിതാക്കന്മാരുടെ മക്കളെ അപേക്ഷിച്ച് ഇവരുടെ ബീജാണുക്കളുടെ എണ്ണം 51 ശതമാനം കുറവായിരിക്കും. ഈ ഫലം ഗവേഷകരെപ്പോലും അതിശയപ്പെടുത്തിയിരിക്കുകയാണ്.

'അമ്മയിലുളള നിക്കോട്ടിന്റെ അളവ് അല്ലാതെ പിതാവിന്റെ പുകവലി മകന്റെ ബീജാണുക്കളില്‍ കുറവുണ്ടാക്കാന്‍ കാരണമാകുമെന്ന ഫലം കണ്ട് ഞാന്‍ വളരെയധികം അതിശയപ്പെട്ട് പോയി. ഗര്‍ഭധാരണത്തിന് ബീജാണുക്കളുടെ എണ്ണം വേണമെന്നിരിക്കെ പുകവലിക്കുന്ന അച്ഛന്മാരുടെ മക്കള്‍ ആശങ്കപ്പെടേണ്ടത് തന്നെയാണ്,'- സ്വീഡനിലെ ലുണ്ട് സര്‍വകലാശാലയിലെ ഫിസിഷ്യന്‍ ജൊനാഥന്‍ അക്‌സല്‍സന്‍ പറഞ്ഞു.

അതേസമയം പിതാവിന്റെ പ്രായവും രോഗങ്ങളും മക്കളില്‍ ബീജാണുക്കള്‍ കുറക്കാന്‍ കാരണമാവുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നുണ്ട്. പ്ലോസ് വണ്‍ ജേണലില്‍ പബ്ലിഷ് ചെയ്ത പേപ്പറില്‍ ഇതേക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. പുകവലി ബീജാണുക്കളിലെ ഡിഎന്‍എയുടെ തകര്‍ച്ചയ്ക്കും കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. 17നും 20നും ഇടയില്‍ പ്രായമുള്ള 104 സ്വീഡിഷ് യുവാക്കളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്