ആരോഗ്യം

രണ്ട് മാസം പ്രായമുളള കുഞ്ഞിനെ കൈയിലിട്ട് അമ്മാനമാടി മസാജ്;  ശ്വാസം നിലയ്ക്കും വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കുട്ടികളെ ഓമനിക്കുന്ന കാഴ്ചകളാണ് നാം കണ്ടിട്ടുള്ളത്. കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ മാറി എടുക്കുന്നത് പോലും അമ്മമാര്‍്ക്ക് പേടിയാണ്. എന്നാല്‍ രണ്ട് മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞിനെ മസാജ് ചെയ്യുന്നത് കണ്ടാല്‍ നമ്മുടെ കണ്ണ് തള്ളിപ്പോകുക മാത്രമല്ല ഒരു നിമിഷം ശ്വാസവും നിലച്ചുപോകും. കുഞ്ഞിനെ ഒരു പാവ ഉപയോഗിച്ചു കളിക്കുന്നതിനു സമാനമായി തലകീഴായി കാലുകളില്‍ തൂക്കിപ്പിടിച്ച് കുലുക്കിയും കൈകളില്‍ പിടിച്ച് തൂക്കിയാട്ടിയും കഴുത്തില്‍ തൂക്കിയെടുത്തുമൊക്കെയാണ് മസാജ് ചെയ്യുന്നത്.

കസാക്കിസ്ഥാനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡീയോയില്‍ ഉള്ളത്. ഒരു യുവതിയാണു രണ്ടുമാസം പ്രായമുള്ള കുട്ടിയെ മസാജ് ചെയ്യുന്നത്.  കുട്ടിയുടെ മാതാപിതാക്കാള്‍ മസാജ് നല്‍കാനായി ഇവിടെ കൊണ്ടുവരികയായിരുന്നു. എന്നാല്‍ മസാജ് ചെയ്യുന്ന രീതി ഭയപ്പെടുത്തുന്നതാണ്. ഇത് കുട്ടികള്‍ക്കു ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന വൈകല്യങ്ങളെ ഒഴിവാക്കുമെന്ന് ഇവരുടെ അവകാശവാദം.

രണ്ടും മൂന്നും മാസം പ്രായമാകുമ്പോള്‍ ഇത്തരം വൈകല്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടേക്കില്ല. എന്നാല്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടി വളരുമ്പോള്‍ അതു മാതാപിതാക്കളെ എല്ലാക്കാലത്തേയ്ക്കും സങ്കടത്തിലാക്കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കൈപ്പിഴ സംഭവിച്ചാല്‍ ഈ മസാജ് വിപരീത ഫലം ചെയ്യും. മസാജ് കൃത്യമായി ചെയ്താല്‍ കുട്ടിയുടെ പേശികളുടെ ബലവും രക്തയോട്ടവും വര്‍ധിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍