ആരോഗ്യം

ബുള്ളിങ് അല്ലെങ്കില്‍ സ്ലിപിങ്ങ് ഡിസ്‌ക്: പ്രത്യേകതരം രോഗാവസ്ഥയോട് മല്ലിട്ട് അനുഷ്‌ക ശര്‍മ്മ

സമകാലിക മലയാളം ഡെസ്ക്

റ്റെടുക്കുന്ന ചിത്രങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായി ചെയ്തുതീര്‍ക്കുന്ന കാര്യത്തില്‍ അനുഷ്‌ക്കയെ കഴിഞ്ഞേ ബോളിവുഡില്‍ മറ്റൊരാളുള്ളൂ. അതിനാല്‍ തന്നെ ഇഷ്ടംപോലെ ആരാധകരുള്ള താരമാണ് അനുഷ്‌ക ശര്‍മ്മ. വിരാട് കോഹ്‌ലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ ക്രിക്കറ്റ് മേഖലയിലും താരത്തിന് ആരാധകരായി. 

എന്നാല്‍, അനുഷ്‌ക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല. ബള്‍ജിങ് ഡിസ്‌ക്ക്, അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്നറിയപ്പെടുന്ന നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് അനുഷ്‌ക്കയ്ക്ക് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ താരത്തിന് പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. 

ബള്‍ജിങ് ഡിസ്‌ക്ക് എന്നത് സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ്. പ്രായം വര്‍ധിച്ചുവരുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അമിതഭാരം ഉയര്‍ത്തുകയോ ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കാം. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്പോഴും ഇതു സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ശക്തമായ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ