ആരോഗ്യം

ആസ്ത്മയുണ്ടോ? അല്‍പ്പം കരുതലാവാം, പൊണ്ണത്തടിക്ക് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

പൊണ്ണത്തടിയുള്ളവര്‍ക്ക് ആസ്ത്മ ഉണ്ടായേക്കാമെന്നായിരുന്നു പഴമക്കാര്‍ പറഞ്ഞിരുന്നതെങ്കില്‍, ആസ്ത്മയുള്ളവര്‍ക്ക് പൊണ്ണത്തടിക്ക് സാധ്യത കൂടുതലുണ്ടെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്.  പ്രായപൂര്‍ത്തിയായ ശേഷം ആസ്ത്മ പിടിപെട്ടവരിലും അലര്‍ജി മൂലം അല്ലാത്ത ആസ്ത്മ ഉള്ളവരിലുമാണ് പൊണ്ണത്തടിക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്.  അമിതവണ്ണവും ആസ്ത്മയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന കണ്ടെത്തല്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും റിസര്‍ച്ചര്‍മാരുടെ സംഘം വിലയിരുത്തി. 

 20 വര്‍ഷം നീണ്ട നിരീക്ഷണത്തിനും പഠനത്തിനുമൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആസ്ത്മ ഉണ്ടായിരുന്നവരെ പത്ത് വര്‍ഷത്തിന് ശേഷം നിരീക്ഷിച്ചപ്പോള്‍ പത്ത് ശതമാനത്തിലധികം പേര്‍ക്ക് അമിതവണ്ണം റിപ്പോര്‍ട്ട് ചെയ്തു. ആസ്ത്മ ഇല്ലാത്തവരില്‍ ഇത് ഏഴ് ശതമാനത്തിലേക്ക് ചുരുങ്ങി. 

സാധാരണയായി അലര്‍ജി ഉള്ളവരിലാണ് ആസ്ത്മ കണ്ടുവരുന്നത്. ഇതിനും പുറമേ ചെറുപ്രായത്തിലെ ചിലരില്‍ ആസ്ത്മ ഉള്ളതായും കാണാന്‍ കഴിയും. ഇത് ക്രമേണെ ഇല്ലാതാവുമ്പോള്‍ മുതിര്‍ന്ന ശേഷം ആസ്ത്മ പിടിപെടുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ മറ്റുള്ളവരെക്കാള്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്നും വൈദ്യസംഘം വിലയിരുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്