ആരോഗ്യം

പോയ വണ്ണം തിരിച്ചുവരും! ഈ അബദ്ധങ്ങള്‍ സംഭവിക്കാതെ നോക്കാം 

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കുന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍ ശ്രമകരമാണ് അത് നിലനിര്‍ത്തുക എന്നത്. പലരും ശരീരഭാരം കുറച്ചതിനേക്കാള്‍ വേഗത്തില്‍ പഴയ നിലയിലേക്ക് തിരിച്ചുപോരുന്നത് കാണാം. ജീവിതചര്യയില്‍ സംഭവിക്കുന്ന ചില അബദ്ധങ്ങളാണ് ഇതിന് കാരണം.

ശരീരഭാരം ക്രമപ്പെട്ടു എന്ന് തോന്നിയാല്‍ പിന്നെ ഇഷ്ടമുള്ളതെന്തും കഴിക്കാം എന്നാവും ചിന്ത. എന്നാല്‍ ഇതാണ് ഏറ്റവും വലിയ അബദ്ധം. വെയ്റ്റ് ലോസിന് ശേഷം പഴയ അളവില്‍ തന്നെ ആഹാരം കഴിക്കാം എന്ന ചിന്ത പാടെ മാറ്റിയേക്കാം. ഭാരം കൂടുതലായിരുന്നപ്പോള്‍ വേണ്ടിയിരുന്നത്ര കലോറി നിങ്ങളുടെ ശരീരത്തിന് ഇപ്പോള്‍ ആവശ്യമില്ല. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കണം.

ശരീരഭാരം കുറയ്ക്കുന്ന കാലയളവില്‍ തുടര്‍ന്ന ഡയറ്റ് നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഫലം വിപരീതമായിരിക്കും. മധുരം കുറച്ചതും മദ്യപാനം ഉപേക്ഷിച്ചതുമൊക്കെ വീണ്ടും തിരിച്ചുപിടിച്ചാല്‍ നിരാശരാകേണ്ടിവരും. 

ഡയറ്റ് നോക്കിയിരുന്ന സമയത്ത് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണ്ണമായും ഓഴിവാക്കിയിരുന്നവര്‍ക്ക് അത് തിരിച്ചടിയായിത്തുടങ്ങും. കാര്‍ബ്‌സ് പൂര്‍ണ്ണമായും ഓഴുവാക്കുമ്പോള്‍ ശരീരം സംഭരിച്ച് വച്ചിരുന്ന കാര്‍ബ് പുറന്തള്ളും. എന്നാല്‍ വീണ്ടും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് ശരീരഭാരം ഉയരും. 

ഉറക്കകുറവും ശരീരഭാരം വര്‍ദ്ധിക്കാന്‍ ഒരു പ്രധാന കാരണമാണ്. ഉറക്കമില്ലായ്മ മൂലം ഉണ്ടാകുന്ന സമ്മര്‍ദ്ധവും മറ്റ് ശാരീരിക മാറ്റങ്ങളും അനാരോഗ്യകരമായ ആഹാരക്രമത്തിനും കാരണമാകാറുണ്ട്. 

എപ്പോഴും ഓരേ വര്‍ക്കൗട്ട് തന്നെ തുടരുന്നതും ഗുണകരമല്ല. പുതിയ വര്‍ക്കൗട്ടുകള്‍ കണ്ടെത്തി ശരീരത്തെ ചലഞ്ച് ചെയ്യുന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. സ്ഥിരമായി ചെയ്യുന്ന വര്‍ക്കൗട്ടുകള്‍ക്കൊപ്പം പുതിയവ ചേര്‍ക്കുന്നതാണ് എപ്പോഴും ഫലം നല്‍കുന്ന മാര്‍ഗ്ഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി