ആരോഗ്യം

പ്രമേഹമുണ്ടോ? വ്യായാമം ശീലമാക്കാം, നടന്നു കയറാം ആരോഗ്യത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

പ്രമേഹ രോഗികള്‍ വ്യായാമം ശീലമാക്കണമെന്ന് പഠന റിപ്പോര്‍ട്ട്. പ്രമേഹ രോഗികളിലുണ്ടാകുന്ന ഹൃദയാഘാതത്തെ ചെറുക്കാന്‍ വ്യായാമത്തിന് കഴിയുമെന്നാണ് യൂറോപ്യന്‍ ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയത്.

വ്യായാമം ചെയ്യുന്ന വ്യക്തികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെടുമെന്നും ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബലപ്പെടുത്തുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. 

നടത്തവും സൈക്ലിങുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. അടുത്ത ചായക്കട വരെ നടക്കുന്നതോ, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടന്ന് പോയി സാധനം വാങ്ങി വരുന്നതുമെല്ലാം ഹൃദയത്തെ ഉഷാറാക്കുമെന്നും വേണമെങ്കില്‍ കൊച്ചുമക്കളെ സ്‌കൂളില്‍ നിന്നും തിരികെ വിളിച്ചു കൊണ്ട് വരുന്ന ജോലിയും ധൈര്യമായി നല്‍കാമെന്നും പഠന സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വ്യായമം ചെയ്യാതെ മടിപിടിച്ചിരിക്കുന്ന പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. പ്രമേഹരോഗത്തിന് ചികിത്സ തേടിയെത്തുന്നവരെ വ്യായാമം ചെയ്യുന്നതിനായും ദൈനംദിന ചിട്ടകളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്തുന്നതിനായും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്