ആരോഗ്യം

മീന്‍ കഴിച്ചാല്‍ ആസ്ത്മ കുറയുമോ? ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം; മികച്ച പ്രതിരോധ മാര്‍ഗ്ഗമെന്ന് ഗവേഷകര്‍

സമകാലിക മലയാളം ഡെസ്ക്


ത്സ്യം കഴിക്കുന്നത് ആസ്ത്മയെ ചെറുക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ 600 ലേറെ ആളുകളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. 

ലോകമെങ്ങുമായി  മുപ്പത്തിമൂന്ന് കോടിയിലേറെ ആസ്ത്മാ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. പത്ത് ലക്ഷം പേര്‍ ആസ്ത്മാ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മരുന്നുകള്‍ ആസ്ത്മയെ ചെറുക്കാന്‍ ഫലപ്രദമല്ലെന്ന കണ്ടെത്തലാണ് പകരം എന്ത് എന്ന അന്വേഷണത്തിലേക്ക് നയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. 

മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള പദാര്‍ത്ഥങ്ങളും മീനെണ്ണയും ആസ്ത്മയെ 62 ശതമാനം വരെ കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് കണ്ടെത്തിയത്. അതേസമയം സസ്യ എണ്ണകളുടെ ഉപയോഗം 67 ശതമാനം വരെ ആസ്ത്മാ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി