ആരോഗ്യം

ഗര്‍ഭകാലത്ത് പുകവലിക്കരുതേ; പുകവലിക്കുന്ന അമ്മയുടെ കുഞ്ഞിന് പൊണ്ണത്തടി സാധ്യത 

സമകാലിക മലയാളം ഡെസ്ക്

ര്‍ഭകാലത്ത് അമ്മമാര്‍ പുകവലിച്ചാല്‍ കുട്ടികള്‍ക്ക് പൊണ്ണത്തടിയുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് ഗവേഷകര്‍. കൊഴുപ്പ് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന കെമറിന്‍ എന്ന പ്രോട്ടീനാണ് ഇതിന് കാരണം.

ഊര്‍ജ്ജം സംഭരിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കെമറിന്‍. ത്വക്കിലും പുകവലി ശീലമുള്ള അമ്മമാരുടെ നവജാത ശിശുക്കളിലുമാണ് ഇത് കാണപ്പെടുന്നത്. പൊണ്ണത്തടിയരായ ആളുകളില്‍ കെമറിന്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുമെന്ന് മുന്‍പ് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് പുകവലിക്കുന്നത് കൊഴുപ്പ് കോശങ്ങള്‍ വികസിക്കാന്‍ കാരണമാകുമെന്നും ഇത് പിന്നീട് പൊണ്ണത്തടിക്ക് കാരണമാകുമെന്നാണ് പുതിയ പഠനത്തില്‍ ഗവേശകര്‍ കണ്ടെത്തിയിരിക്കുന്നത്.

]ഗര്‍ഭകാലത്ത് പുകവലിക്കുന്ന അമ്മമാര്‍ പൊണ്ണത്തടി എന്ന രോഗാവസ്ഥ ജനിക്കുന്ന കുഞ്ഞിന് സമ്മാനിക്കാന്‍ സാധ്യതയേറെയാണെന്ന് പഠനം പറയുന്നു. പുകവലിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകളിലും പുകവലിക്കാത്ത ഗര്‍ഭിണികളിലും നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍