ആരോഗ്യം

പുകവലി മോശമല്ലേ? എന്നാല്‍ അതിലും മാരകമായതാണ് നിങ്ങള്‍ ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് കൊച്ചുകുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം. എന്നാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമുള്ള ഈ വസ്തുക്കള്‍ക്ക് അതിലും വലിയ വില നല്‍കേണ്ടി വരുമെന്ന് എത്ര പേര്‍ക്കറിയാം..? പുകവലിയേക്കാള്‍ മാരകമായ ശീലം ജങ്ക് ഫുഡ് കഴിക്കുന്നത് ആണ്. ഗുണമേന്മയില്ലാത്ത ആഹാരം കഴിക്കുന്നത് പുകവലിയെക്കാള്‍ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നാണ് പുതിയ പഠനം.

ഒരിക്കലും ഒരു ആരോഗ്യപരമായ ആഹാരരീതിയല്ല ജങ്ക് ഫുഡ്. സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തെ കാര്‍ന്നു തിന്നുന്നതിന് തുല്യമാണെന്ന് ഗവേഷകര്‍ പറയുന്നു. സിയാറ്റില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

ലോകത്ത് പോഷകാഹാരക്കുറവ് മൂലം മരിക്കുന്നത് വര്‍ഷത്തില്‍ 11 മില്യണ്‍ ആളുകളാണ്. ഇത് പട്ടിണി കിടക്കുന്നവരുടെ കണക്കല്ല. ജങ്ക് ഫുഡ് കഴിക്കുന്നതിനാല്‍ പോഷകാഹാരങ്ങള്‍ മനപ്പൂര്‍വ്വം അവഗണിക്കുന്നവരുടെ കണക്കാണ്. ഇത്തരം മരണനിരക്കില്‍ 22 ശതമാനവും ചെറുപ്പക്കാരാണ് എന്നതും ശ്രദ്ധേയമാണ്. പുകവലി മൂലമുള്ള മരണനിരക്ക് ഇതിലും കുറവാണെന്നാണ് ഈ പഠനം പറയുന്നത്. എട്ട് മില്യണ്‍ ആളുകളാണ് ഒരു വര്‍ഷം പുകവലി കാരണം മരിക്കുന്നത്.

ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലാണ് ഇത്തരം മരണനിരക്കുകള്‍ കൂടുതലായും കാണുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ ആളുകള്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു