ആരോഗ്യം

ഏഴ് മണിക്കുര്‍ നീണ്ട ശസ്ത്രക്രിയ; 81കാരന്റെ തൊണ്ടയില്‍ നിന്ന് ഫുട്‌ബോള്‍ വലുപ്പമുള്ള ട്യൂമര്‍ നീക്കി; (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചിക്കാഗോ: തൊണ്ടയില്‍ ഫുട്‌ബോളിന്റെ വലുപ്പമുള്ള  ട്യൂമറുമായി ജീവിച്ചിരുന്ന എണ്‍പത്തിയൊന്നുകാരന് ഇത് പുതു ജീവിതം. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ മില്‍ട്ടന്‍ വിന്‍ഗേര്‍ട്ടിന്റെ തൊണ്ടയില്‍നിന്നും ട്യൂമര്‍ നീക്കം ചെയ്തത്.

ട്യൂമര്‍ നീക്കം ചെയ്യാന്‍ മില്‍ട്ടന്‍ നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടോര്‍ത്ത് ആരും തയ്യാറായില്ല.നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും ആരെങ്കിലും സഹായത്തിനെത്തുമെന്ന മില്‍ട്ടന്റെ പ്രതീക്ഷയ്ക്കാണ് പൂര്‍ത്തീകരണം ഉണ്ടായത്. ചിക്കാഗോയിലെ മൗണ്ട് സീനായ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യാന്‍ സന്നദ്ധരാകുന്നതിനു മുമ്പ് നാല് മാസത്തോളമായി മില്‍ട്ടന്‍ ഡോക്ടര്‍മാരെ തേടി നടക്കുകയായിരുന്നു. സങ്കീര്‍ണതകളുണ്ടെങ്കിലും ശസ്ത്രക്രിയ ചെയ്യാന്‍ മില്‍ട്ടന്റെ ഡോക്ടര്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ട്യൂമര്‍ വിജയകരമായി മില്‍ട്ടന്റെ തൊണ്ടയില്‍നിന്നും നീക്കം ചെയ്തത്. നിലവില്‍ ആശുപത്രിയില്‍ തുടരുന്ന മില്‍ട്ടന്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി